
കോഴിക്കോട്: വിവാഹം കഴിഞ്ഞ് ഏഴാം നാള്‍ വരന്റെ വീട്ടില്‍ വിരുന്നെത്തിയ വധുവിന്റെ വീട്ടുകാർ കണ്ടത് വധുവിന്റെ ശരീരത്തിലെ മർദ്ദനമേറ്റ പാടുകള്‍. വീട്ടുകാർ സംഭവം ചോദ്യം ചെയ്തതോടെ പുറത്ത് വന്നത് വിവാഹത്തിന് പിന്നാലെയുള്ള മർദന കഥകള്‍. ഒടുവില്‍ വിവാഹത്തിന് ഒരാഴ്ച തികയുമ്ബോള്‍ യുവദമ്ബതികള്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് താലിമാല മടക്കിനല്‍കി വേർപിരിഞ്ഞു.
വധുവിനെ വരൻ മർദിച്ചതിനെ തുടർന്നാണ് ഇവർ പൊലീസ് സ്റ്റേഷനിലെത്തി വേർപിരിഞ്ഞത്. അപ്രതീക്ഷിതമായി വരന്റെ വീട്ടിലേക്ക് വിരുന്നിനെത്തിയ വധുവിന്റെ വീട്ടുകാർ യുവതിയുടെ മുഖത്തും കഴുത്തിലും മർദനമേറ്റതിന്റെ പാടുകള്‍ കാണുകയായിരുന്നു. യുവതിയോട് കാര്യം തിരക്കിയപ്പോഴാണ് മർദന വിവരം പുറത്തറിഞ്ഞത്.