പ്രതിശ്രുധ വധുവിന്റെ അറുത്ത തലയുമായി കടന്നുകളഞ്ഞ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രകാശിനെ (32) ആണ് ഹിമ്മിയാല ഗ്രാമത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
10ാം ക്ലാസ് വിദ്യാർഥിയായ പെണ്‍കുട്ടിയെ ഇയാള്‍ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ തല എടുത്ത ശേഷം ഇയാള്‍ രക്ഷപ്പെട്ടു. തിരച്ചിലിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ചിരുന്നു.
-->
ശൈശവ വിവാഹത്തിനുള്ള ശ്രമം നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് ബാലാവകാശ കമ്മീഷൻ അംഗങ്ങള്‍ സ്ഥലത്തെത്തി വിവാഹ നിശ്ചയ ചടങ്ങ് തടഞ്ഞു. തുടർന്ന് വിവാഹത്തില്‍നിന്ന് ഇരുകുടുംബങ്ങളും പിന്മാറുകയും പെണ്‍കുട്ടിക്ക് 18 വയസ് പൂർത്തിയായാല്‍ വിവാഹം നടത്താമെന്നും അറിയിച്ചു. ഇതില്‍ പ്രകോപിതനായി പ്രകാശ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ പിതാവിനെ ചവിട്ടുകയും അമ്മയെ മൂർച്ചയുള്ള വസ്തു കൊണ്ട് ആക്രമിക്കുകയും ചെയ്തു. തുടർന്ന് ഇയാള്‍ പെണ്‍കുട്ടിയെ വീടിന് പുറത്തേക്ക് വലിച്ചിഴച്ച് 100 മീറ്ററോളം കൊണ്ടുപോയി തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അച്ഛനെയും അമ്മയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക