പെട്ടൊന്നൊരു പശു കുത്താന്‍ വന്നാല്‍ എന്ത് ചെയ്യും? ഓടുക അല്ലാണ്ടിപ്പൊ എന്ത് ചെയ്യാന്‍. അങ്ങനെയൊരു പശുക്കുട്ടി ഒരുകൂട്ടം യുവാക്കളെ ഓടിച്ച വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്. നെല്‍വയലിനിടയിലൂടെയുള്ള ചെറിയ വഴിയിലൂടെയാണ് രണ്ട് സ്കൂട്ടറുകളിലായി യുവാക്കളെത്തിയത്. പ്രധാന റോഡിനെ ബന്ധിപ്പിക്കുന്ന വഴിയിലേക്കാണ് യുവാക്കള്‍ എത്തിയത്. എന്നാല്‍ മുന്നില്‍ തടസമായി ഒരു പശുവും നില്‍ക്കുന്നുണ്ടായിരുന്നു.

പശു തിരിഞ്ഞതോടെ യുവാക്കളാകെയൊന്ന് അമ്ബരന്നു. ഒരാള്‍ സ്കൂട്ടര്‍ വഴിയില്‍ വച്ച്‌ ഇറങ്ങി പിന്നോട്ട് നടന്നു. പിന്നിലായി നിന്ന സ്കൂട്ടറിലെ യുവാവ് സ്കൂട്ടറും തിരിച്ച്‌ പോകാന്‍ റെഡിയായി നില്‍ക്കുന്നതാണ് വീഡിയോയില്‍ കാണാനാകുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പെട്ടെന്നായിരുന്നു പശുവൊരു ട്വിസ്റ്റ് ഇട്ടത്. തന്റെ മുന്നിലുണ്ടായിരുന്ന സ്കൂട്ടര്‍ ഇടിച്ച്‌ തെറിപ്പിച്ച്‌ യുവാക്കളുടെ നേരെ പാഞ്ഞടുത്തു പശു. ഇതൊടെ വയലിന്റെ നാല് വഴിയിലൂടേയും പായുന്ന യുവാക്കളെയാണ് കാണാനായത്.അതുല്‍ സുധീര്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം തന്നെ 30 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക