മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി മുന്നേറുന്ന നടനാണ് ഫഹദ് ഫാസില്‍. നടന്റെ പുതിയ ചിത്രങ്ങള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. വൃത്യസ്ത തരം സിനിമകളും കഥാപാത്രങ്ങളുമായിട്ടാണ് ഫഹദ് മുന്നേറികൊണ്ടിരിക്കുന്നത്. മോളിവുഡില്‍ എല്ലാ തരം റോളുകളും ചെയ്യാറുളള താരം കൂടിയാണ് ഫഹദ്. ഭാഷകളുടെ അതിർത്തി ഭേദിച്ച്‌ തമിഴകത്തും തെലുങ്കിലുമെല്ലാം ഫാൻ ബേസുണ്ടാക്കിയ നടനാണ് ഫഹദ് ഫാസില്‍.

നടന്റെ സിനിമകളെയും കഥാപാത്രങ്ങളെയും തെന്നിന്ത്യൻ സിനിമാപ്രേമികള്‍ ഒന്നടങ്കം സ്വീകരിക്കാറുമുണ്ട്. ഇപ്പോഴിതാ നടൻ ഹോളിവുഡില്‍ സിനിമ ചെയ്യുമോ എന്ന ചോദ്യമാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമാകുന്നത്.ഫഹദ് ഫാസില്‍ ഗലാട്ട പ്ലസ്സിന് നല്‍കിയ അഭിമുഖത്തില്‍ ഒരു വിദേശ പ്രൊഡക്ഷൻ ഹൗസിനായി ഓഡിഷനില്‍ പങ്കെടുത്തതായി പറഞ്ഞു. ഈ വാക്കുകള്‍ക്ക് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളില്‍ നടൻ ഹോളിവുഡില്‍ അഭിനയിക്കുമോ എന്ന ചോദ്യം ഉയരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ഞാൻ ഒരു വിദേശ പ്രൊഡക്ഷൻ ഹൗസിനായി ഓഡിഷനില്‍ പങ്കെടുത്തു. സിനിമയുടെ പേര് ഞാൻ പറയുന്നില്ല. ആദ്യമായാണ് ഞാൻ ഒരു ഓഡിഷനില്‍ പങ്കെടുക്കുന്നത്. അവർ ഓഡിഷന്റെ ഭാഗമായി ഒരു സീൻ നല്‍കി. ആ രംഗത്തിനും മുമ്ബും ശേഷവുമുള്ള കാര്യങ്ങള്‍ എനിക്ക് അറിയില്ല,’ എന്നായിരുന്നു ഫഹദ് പറഞ്ഞത്.

അതേസമയം ഫഹദിന്റെ പുതിയ ചിത്രം ആവേശം ആഗോളതലത്തില്‍ 100 കോടി കളക്ഷനിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഫഹദ് ഫാസിലിന്റെ ഇതുവരെ കാണാത്ത ഒരു മുഴുനീള പെർഫോമൻസാണ് ചിത്രത്തിലേത്. മേക്കിങ്ങില്‍ ഗംഭീരമാക്കിയ സിനിമയുടെ കാതല്‍ സുഷിൻ ശ്യാമിന്റെ സംഗീതമാണ്. ചിത്രത്തിലെ പാട്ടിന് തന്നെ ആരാധകരേറെയാണ്.

അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ് ആവേശത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത്. നിര്‍മാണത്തില്‍ നസ്രിയയും പങ്കാളിയാണ്. സിനിമയില്‍ ആശിഷ്, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ഛായാഗ്രാഹണം സമീര്‍ താഹിറാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക