ആലപ്പുഴ: വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉടമയായ യുവതി സ്വന്തം കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍. ചേർത്തല എക്‌സറേ കവലയ്ക്ക് സമീപത്തുള്ള ലാദെല്ല എന്ന സ്ഥാപനത്തിന്റെ ഉടമ രാജിയെയാണ് കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തണ്ണീർമുക്കം 21ാം വാർഡില്‍ റാം മഹേഷാണ് ഭർത്താവ്.

കുടുംബവഴക്കിനെ തുടർന്ന് ഇന്നലെ രാത്രി രാജി തുണിക്കടയിലെത്തി ജീവനൊടുക്കിയതാണെന്നാണു സൂചന. കഴിഞ്ഞദിവസം വൈകിട്ട് രാജിയും ഭർത്താവ് റാം മഹേഷും തമ്മില്‍ വീട്ടില്‍വെച്ച്‌ വഴക്കുണ്ടായിരുന്നു. ഇതിനുപിന്നാലെ രാജി വീട്ടില്‍ നിന്നിറങ്ങി. തുടർന്ന് പലതവണ യുവതിയെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതിനിടെ സംശയം തോന്നിയ ഭർത്താവ് എക്സറേ ജങ്ഷനിലെ കടയിലെത്തി പരിശോധിച്ചപ്പോഴാണ് രാജിയെ കടയ്ക്കുള്ളില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊലീസ് എത്തി തുടർനടപടി സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ബെംഗളൂരുവില്‍ വിദ്യാർത്ഥിയായ മീര ഏക മകളാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക