തിയേറ്ററുകളില്‍ ആവേശം പടർത്തി ഫഹദ് ഫാസില്‍ ചിത്രം ‘ആവേശം’ നിറഞ്ഞോടുകയാണ്. മികച്ച പ്രതികരണം നേടി ഹൗസ്ഫുള്ളായി ചിത്രം പ്രദർശനം തുടരുന്നു. ഇതിനിടെയാണ് ആവേശത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്. മേയ് 9ന് ചിത്രം ഒടിടിയിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ പറയുന്നത്.

ആമസോണ്‍ പ്രൈമിലൂടെയായിരിക്കും റിലീസ്.’എടാ മോനെ ‘ എന്ന ഒരൊറ്റ വിളിയിലൂടെ പ്രേക്ഷകരില്‍ ആവേശം തീർത്ത രംഗണ്ണനായാണ് ഫഹദ് സിനിമയില്‍ എത്തിയത്. ചിത്രം റിലീസ് ചെയ്ത് ഏതാനും ദിവസങ്ങള്‍ പിന്നിട്ടപ്പോഴേക്കും 100 കോടി ക്ലബില്‍ ഇടംപിടിക്കാൻ പടത്തിന് സാധിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിഷു ചിത്രങ്ങളില്‍ പ്രീ റിലീസില്‍ തന്നെ ഒരുപാട് ഹൈപ്പ് ലഭിച്ച സിനിമയാണിത്. രോമാഞ്ചത്തിന് ശേഷം ജിത്തുമാധവൻ സംവിധാനം ചെയ്ത ചിത്രം അൻവർ റഷീദ് എന്റർടൈൻമെന്റ്‌സിന്റെ ബാനറില്‍ അൻവർ റഷീദും നസ്രിയ നസീമും ചേർന്നാണ് നിർമിച്ചത്. സജിൻ ഗോപു, മൻസൂർ അലി ഖാൻ, ഹിപ്സ്റ്റർ, മിഥുൻ, റോഷൻ ഷാനവാസ്, ആശിഷ് വിദ്യാർത്ഥി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക