പ്രശസ്ത പോപ്പ് താരവും ഓസ്കർ,ഗ്രാമി ജേതാവുമായ ബില്ലി ഐലീഷിന്റെ പുതിയ വെളിപ്പെടുത്തല്‍ ചർച്ചയാവുന്നു. ലൈംഗിക താല്പര്യത്തെക്കുറിച്ച്‌ താരം നടത്തിയ തുറന്നുപറച്ചിലാണ് ചർച്ചയാവുന്നത്. താൻ ബൈസെക്ഷ്വല്‍ ആണെന്നും കൂടുതല്‍ താല്പര്യം പെണ്‍കുട്ടികളോടാണെന്നുമാണ് ബില്ലി പറഞ്ഞത്. അവരുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ആഗ്രഹിക്കുന്നുവെന്നും ബില്ലി വ്യക്തമാക്കി. കൂടാതെ, തനിക്ക് പൂർണനഗ്നയായി കണ്ണാടിക്കു മുന്നില്‍ നില്‍ക്കാൻ ഏറെ ഇഷ്ടമാണെന്നും സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ടെന്നും ബില്ലി പറഞ്ഞു.

അടുത്തിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഗായിക സ്വകാര്യജീവിതത്തെക്കുറിച്ചു മനസ്സു തുറക്കുകയായിരുന്നു. ‘എനിക്ക് ഞാൻ വളരെ ഹോട്ട് ആണെന്നാണു തോന്നുന്നത്. എന്റെ ശരീരത്തോട് ആഴമേറിയ അടുപ്പവും പ്രണയവുമുണ്ട്. മുൻപൊരിക്കലും തോന്നാത്ത തരത്തിലുള്ള ഇഷ്ടമാണ് എനിക്കെന്നോട് ഇപ്പോഴുള്ളത്. എന്നെത്തന്നെ സ്നേഹിക്കുന്നതും നോക്കിക്കൊണ്ടിരിക്കുന്നതും ബഹുമാനിക്കുന്നതും ആസ്വദിക്കുന്നതും അംഗീകരിക്കുന്നതും വളരെ വലിയ കാര്യമായി എനിക്കു തോന്നുന്നു’ ബില്ലി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏതാനും മാസങ്ങള്‍ക്കു മുൻപാണ് താൻ ബൈസെക്‌ഷ്വല്‍ ആണെന്ന് ബില്ലി ഐലിഷ് വെളിപ്പെടുത്തിയത്. തനിക്ക് ഒരേ സമയം സ്ത്രീകളോടും പുരുഷന്മാരോടും പ്രണയം തോന്നാറുണ്ടെന്നും അവരുടെ ശരീരം തന്നെ ആകർഷിക്കാറുണ്ടെന്നും ബില്ലി പൊതുവേദിയില്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ സൗന്ദര്യവും സാന്നിധ്യവും തന്നെ ഏറെ മോഹിപ്പിക്കുന്നുവെന്നും അവരുടെ ശരീരം കാണുമ്ബോള്‍ സ്വയം നിയന്ത്രിക്കാൻ കഴിയാറില്ലെന്നും ഗായിക സമ്മതിച്ചു. താൻ എല്ലാവരെയും മനുഷ്യരായാണ് കാണുന്നതെന്നും അതില്‍ ആണ്‍-പെണ്‍ വേർതിരിവുകളില്ലെന്നും ബില്ലി പറയുന്നു.

ബില്ലിയുടെ തുറന്നുപറച്ചില്‍ അതിവേഗം ആരാധകർക്കിടയില്‍ ചർച്ചയായി. നിരവധി പേർ പരസ്യപ്രതികരണങ്ങളുമായി രംഗത്തെത്തി. തന്റെ ലൈംഗികതയും പ്രണയവുമൊക്കെ സംബന്ധിച്ചുള്ള പലവിധ ചർച്ചകളും സൂക്ഷ്മമായ വിലയിരുത്തലുകളും മുൻപുണ്ടായിട്ടുണ്ടെന്ന് ബില്ലി പറയുന്നു. അമേരിക്കന്‍ ഗായകൻ ജെസ്സി റുതര്‍ഫോര്‍ഡും ബില്ലിയും ഡേറ്റിങ്ങിലാണെന്ന വാര്‍ത്തകള്‍ നേരത്തേ പ്രചരിച്ചിരുന്നു. എന്നാല്‍ ഇരുവരും മാസങ്ങള്‍ക്കു മുൻപേ വേര്‍പിരിഞ്ഞു. ലൈംഗികതാല്‍പര്യം വെളിപ്പെടുത്തിയതിന്റെ പേരില്‍ പലയിടത്തുനിന്നും ബില്ലിക്കെതിരെ വിമർശന സ്വരങ്ങളുയർന്നിരുന്നു. എന്നാല്‍ സ്വന്തം നിലപാടില്‍ കരുത്തോടെ ഉറച്ചു നില്‍ക്കുകയാണ് ബില്ലി ഐലിഷ്. ഗായികയുടെ പുതിയ തുറന്നുപറച്ചിലും ചർച്ചയായിക്കഴിഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക