കേരള കോൺഗ്രസ് ജോസ് കെ എം മാണി വിഭാഗത്തിന് കോട്ടയത്ത് അഭിമാന പോരാട്ടമാണ്. അതുകൊണ്ടുതന്നെ വിജയത്തിനായി ഏതു വഴിയും സ്വീകരിക്കാൻ അവർ തയ്യാറാകും എന്നതിന്റെ സൂചനകളും പുറത്തുവന്നു തുടങ്ങി. വിജ്ഞാപനം വരുന്നതിനു മുന്നേ തന്നെ വർഗീയ കാർഡ് ഇറക്കിയാണ് കേരള കോൺഗ്രസ് വോട്ട് പിടിക്കാൻ ശ്രമിക്കുന്നത്. ഇതിനുവേണ്ടി കത്തോലിക്കാ സഭ പിതാക്കന്മാരുടെ വീഡിയോ ദൃശ്യങ്ങളും ദുരുപയോഗം ചെയ്യുന്നുണ്ട്.

കേരളത്തിലെ സീറ്റും മലബാർ സഭയുടെ പരമാധ്യക്ഷനായ മാർ റാഫേൽ തട്ടിൽ പിതാവിനൊപ്പം സ്വകാര്യ ചടങ്ങിൽ പങ്കെടുത്തപ്പോൾ ഉള്ള ദൃശ്യങ്ങളാണ് ക്രൈസ്തവ ഭക്തിഗാനത്തിന്റെ അകമ്പടിയോടുകൂടി വീഡിയോ രൂപത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. ഇതുകൂടാതെ നിരവധി വൈദികരെയും വീഡിയോയിൽ കാണാം. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനം ആണെങ്കിലും വിജ്ഞാപനം വരാത്തതിനാൽ ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കില്ല എന്ന കണക്കുകൂട്ടലിലാണ് ഇത്തരം ഒരു കടന്ന കൈ ഇപ്പോൾ ചെയ്യുന്നത് എന്നും വിലയിരുത്തപ്പെടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തോമസ് ചാഴികാടൻ ക്നാനായ സമുദായ അംഗമാണ്. ക്നാനായ വോട്ടുകളുടെ ഏകീകരണം ചാഴികാടനെ വിജയിപ്പിക്കും എന്നുള്ള കേരളാ കോൺഗ്രസ് കേന്ദ്രങ്ങളുടെ ആദ്യഘട്ട പ്രചരണം മറ്റ് സഭാ വിശ്വാസികൾക്ക് നീരസം ഉണ്ടാക്കി എന്ന തിരിച്ചറിവിലാണ് ഇപ്പോൾ മേജർ ആർച്ച് ബിഷപ്പിന്റെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്ത് വോട്ടു പിടുത്തം എന്നാണ് അനുമാനിക്കാവുന്നത്. മതപരമായ ചിഹ്നങ്ങൾ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദേശം നിലനിൽക്കുമ്പോഴാണ് വർഗീയത പ്രചരിപ്പിച്ചുള്ള ഈ വോട്ട് പിടുത്തം എന്നത് ഗൗരവതരമായ പ്രശ്നമാണ്.

സഭയുമായി ഏറ്റവും അഗാധമായ ബന്ധം സൂക്ഷിച്ചിരുന്ന കെഎം മാണി പോലും സഭാ പിതാക്കന്മാരെ പ്രത്യക്ഷ രാഷ്ട്രീയത്തിലേക്ക് ഒരിക്കലും ഇത്തരത്തിൽ വലിച്ചിഴച്ചിരുന്നില്ല. യുഡിഎഫിന് മേൽകൈ ഉള്ള മണ്ഡലത്തിൽ വലിയ തിരിച്ചടി തങ്ങൾ നേരിടുമെന്ന കേരള കോൺഗ്രസിന്റെ തിരിച്ചറിവ് ആവാം ഇത്തരത്തിൽ അസാന്മാർഗികമായ തന്ത്രങ്ങൾ ആദ്യഘട്ടത്തിൽ തന്നെ സ്വീകരിക്കുവാൻ അവരെ പ്രേരിപ്പിക്കുന്നത് എന്ന് യുഡിഎഫ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

പിതാവിന്റെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തതു മാത്രമല്ല ക്രിസ്തുമത ചിഹ്നങ്ങളും വീഡിയോയിൽ വളരെ വ്യക്തമായി ഉപയോഗിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടാൽ സ്ഥാനാർത്ഥിക്ക് ആയോഗ്യത കൽപ്പിക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കാവുന്ന കുറ്റമാണ് ഇത്. വരും ദിവസങ്ങളിൽ യുഡിഎഫ്, എൽഡിഎ മുന്നണികൾ ഇത് ചൂണ്ടിക്കാട്ടി ഔദ്യോഗിക പരാതി കൊടുക്കാനും സാധ്യതകൾ നിലനിൽക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക