കാഷ് ഡെപ്പോസിറ്റ് മെഷീൻ (സിഡിഎം) വഴി അമ്മയുടെ അക്കൗണ്ടില്‍ 4000 രൂപയുടെ കള്ളനോട്ട് നിക്ഷേപിച്ച സംഭവത്തില്‍ മകൻ പിടിയില്‍. ഇയാളുടെ ബന്ധുവും സംഭവത്തില്‍ അറസ്റ്റിലായി. ആര്യനാട് കീഴ്പാലൂർ ഈന്തിവെട്ട വീട്ടില്‍ എസ് ബിനീഷ് (27), ഇയാളുടെ ബന്ധു പറണ്ടോട് മുള്ളൻകല്ല് വിജയ ഭവനില്‍ ജെ ജയൻ (47) എന്നിവരാണ് പിടിയിലായത്. ‌

ഇരുവരുടേയും വീടുകളില്‍ നടത്തിയ പരിശോധനയില്‍ 500, 100 രൂപ നോട്ടുകള്‍ നിർമിക്കാൻ ഉപയോഗിച്ച കമ്ബ്യൂട്ടർ, പ്രിന്റർ, മഷി എന്നിവയും 100 രൂപയുടെ പ്രിന്റുകളും പൊലീസ് പിടിച്ചെടുത്തു. മൂന്നിന് എസ്ബിഐ ബാങ്കിനു മുന്നിലെ സി‍ഡിഎമ്മിലാണു ബിനീഷിന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് 500 രൂപയുടെ എട്ട് കള്ള നോട്ടുകള്‍ ബിനീഷും ജയനും ചേർന്നു നിക്ഷേപിച്ചത്. ആറിനു ബാങ്ക് അധികൃതർ സി‍ഡിഎം പരിശോധിച്ചപ്പോഴാണു പ്രത്യേക അറയില്‍ കള്ളനോട്ട് കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക