മികച്ച ലൈംഗിക ജീവിതം ആഗ്രഹിക്കാത്തവരുണ്ടാകില്ല. പങ്കാളിയുമൊത്ത് ദീർഘനേരത്തെ സെക്‌സ് ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാല്‍ വിചാരിച്ച പോലെ ലൈംഗികബന്ധം നീട്ടികൊണ്ടുപോകാന്‍ പലര്‍ക്കും സാധിക്കാത്തത് പങ്കാളികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ സൃഷിക്കും. ഇങ്ങനെയുള്ള പ്രശനങ്ങള്‍ പരസ്പരം പറഞ്ഞ് മനസിലാക്കി വേണം മുന്നോട്ട് കൊണ്ടുപോകാൻ. മറച്ച്‌ വെയ്ക്കുന്നിടത്തോളം അത് ഗുരുതരമാവുകയേ ഉള്ളു.

പങ്കാളിയുമായുള്ള ആത്മബന്ധമാണ് ലൈംഗിക ജീവതം ഏറ്റവും സന്തോഷകരവും ദൃഢവുമാക്കുന്നത്. പുരുഷന്‍മാരെ സംബന്ധിച്ചിടുത്തോളം ശീഘ്രസ്ഖലനം വലിയ തലവേദനയാകാറുണ്ട്. സ്ത്രീകളില്‍ ഓര്‍ഗാസം സംഭവിക്കാനും പരമാവധി രതിമൂര്‍ച്ചയില്‍ എത്താനും കൂടുതല്‍ സമയം വേണ്ടിവരും. പെട്ടന്നൊന്നും അവർക്ക് രതിമൂര്‍ച്ച ഉണ്ടാകില്ലെന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്. എന്നാല്‍, പുരുഷന്‍മാരില്‍ ചിലർക്ക് ശീഘ്രസ്ഖലനം സംഭവിക്കാറുണ്ട്. അങ്ങനെ സംഭവിക്കുമ്ബോള്‍ അതുവരെയുണ്ടായിരുന്ന സന്തോഷമെല്ലാം പെട്ടന്ന് കെട്ടടങ്ങും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്ഖലനത്തിന് 20-30 സെക്കന്‍ഡ് മുമ്ബ് ഉത്തേജനം നിര്‍ത്തുകയും ചെറിയൊരു ഇടവേളയിട്ട് വീണ്ടും ഉത്തേജനം തുടരുകയുമാണ് ശീഘ്രസ്ഖലനം ഒഴിവാക്കാനുള്ള ഏറ്റവും എളുപ്പവഴി. സ്ഖലനം സംഭവിക്കുമെന്ന് തോന്നുന്ന നിമിഷം ഉത്തേജന പ്രക്രിയയില്‍ നിന്ന് ഇടവേളയെടുക്കാവുന്നതാണ്. ശേഷം മുപ്പത് സെക്കൻഡ് കഴിഞ്ഞ് വീണ്ടും ആരംഭിക്കാം.

മാനസിക സമ്മര്‍ദങ്ങളൊന്നും ഇല്ലാതെ പങ്കാളിയുമായുള്ള സെക്‌സില്‍ ഏര്‍പ്പെടാന്‍ ശ്രദ്ധിക്കുക. മദ്യപിച്ച ശേഷവും പുകവലിച്ച ശേഷവും പരമാവധി ലൈംഗികബന്ധം ഒഴിവാക്കുക. ഇത് രണ്ടുകൂട്ടർക്കും ഗുണം ചെയ്യില്ല.

രക്തയോട്ടത്തിന്റെ അളവ് വര്‍ധിച്ചാല്‍ ലൈംഗികബന്ധം കൂടുതല്‍ സമയം നീട്ടികൊണ്ടുപോകാനുള്ള കഴിവ് ലഭിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുകയാണ് അതിനുവേണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക