അമിതമായ പോലീസ് ഇടപെടലിനെ തുടർന്ന് തൃശൂർ പൂരം ഏഴ് മണിക്കൂർ നിർത്തിവച്ച്‌ പ്രതിഷേധിച്ച്‌ തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വങ്ങള്‍. അതിരാവിലെ മൂന്ന് മണിക്ക് നടക്കേണ്ട പ്രധാന വെടിക്കെട്ട് നടന്നത് നാല് മണിക്കൂറോളം വൈകി. ദൃശ്യ ഭംഗിയില്ലാതെ വെടിക്കെട്ട്‌ നടന്നത് രാവിലെ 7.10 ന്.

ഇന്നലെ രാത്രിയില്‍ നടന്ന തിരുവമ്ബാടി ദേവസത്തിന്റെ മഠത്തില്‍ വരവ് എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടാണ് പോലീസ് ഇടപെടലിനെ തുടർന്നുള്ള സംഭവ വികാസങ്ങള്‍ അരങ്ങേറിയത്. സംഘാടകരെയും പ്രധാന പൂജാരിയെയും ഉള്‍പ്പെടെ പോലീസ് തടഞ്ഞ സാഹചര്യത്തിലാണ് രാത്രി പൂരവും നിർത്തിവെച്ച്‌ പ്രതിഷേധിക്കാൻ തീരുമാനിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉടക്കി നിന്ന ദേവസ്വങ്ങളുമായി റവന്യു മന്ത്രി കെ. രാജനും ജില്ലാ ഭരണകൂടവും നടത്തിയ മാരത്തോണ്‍ ചർച്ചയ്ക്ക് ശേഷമാണ് നിർത്തിവെച്ച വെടിക്കെട്ട്‌ രാവിലെ നടത്താൻ ദേവസ്വങ്ങള്‍ തയ്യാറായത്. അതിരാവിലെ മൂന്ന് മണിക്ക് നടക്കേണ്ട പ്രധാന വെടിക്കെട്ട് നാല് മണിക്കൂറോളം വൈകി. രാവിലെ 7.10 ന് പാറമേക്കാവിന്റെ വെടിക്കെട്ട് ആണ് ആദ്യം നടന്നത്. വർണ്ണ പ്രതീക്ഷകള്‍ക്ക് വിലങ്ങുതടിയായ പൊലീസിന്റെ അമിത നിയന്ത്രണത്തില്‍ ജനങ്ങളും അക്ഷമരായിരുന്നു.

നടന്നത് സുനിൽകുമാറിനെ ചതിച്ച് സുരേഷ് ഗോപിയെ വിജയിപ്പിക്കാനുള്ള പിണറായിയുടെ ഡീലോ?

സംസ്ഥാന പോലീസ് ഭരണം നടത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. നിർണായകമായ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രമുള്ളപ്പോൾ തൃശ്ശൂർ പൂരത്തിൽ പോലീസ് നടത്തിയ അനാവശ്യ ഇടപെടൽ പല സംശയങ്ങൾക്കും ഇടയാക്കുന്നുണ്ട്. പോലീസിനോടുള്ള രോക്ഷം സ്വാഭാവികമായും വോട്ടിങ്ങിൽ പ്രതിഫലിച്ചാൽ അത് സംസ്ഥാന സർക്കാരിനും ഭരണം മുന്നണിക്കും എതിരെയാകും. അങ്ങനെ വന്നാൽ നിഷ്പക്ഷ വോട്ടുകൾ കേന്ദ്ര ഭരണ പാർട്ടിയുടെ പ്രതിനിധിയായ സുരേഷ് ഗോപിയിലേക്ക് തിരിയും. ഇതിനുവേണ്ടിയുള്ള ഒരു ബോധപൂർവ്വമായ ശ്രമമാണ് നടന്നതെന്ന് സംശയം രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക