പ്രായപൂര്‍ത്തിയാകാത്ത കൌമാരക്കാര്‍ക്ക് വാഹനം ഓടിക്കുന്നതിന് എല്ലായിടത്തും വിലക്കുണ്ട്. എന്നാല്‍, നിയമലംഘനങ്ങള്‍ക്ക് പിഴ നല്‍കുന്നവരും കുറവല്ല. കൌമാരക്കാര്‍ വാഹനം ഓടിക്കുന്നതിനിടെ ട്രാഫിക് പോലീസ് പിടികൂടുന്ന നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ നേരത്തെയും വൈറലാണ്. അത്തരം വീഡിയോകള്‍ക്ക് താഴെ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ അതിരൂക്ഷമായ രീതിയില്‍ തന്നെ പ്രതികരിക്കാറുമുണ്ട്.

വീതി കുറഞ്ഞ തിരക്കേറിയ ഇന്ത്യന്‍ റോഡുകളിലെ കൌമാരക്കാരുടെ അഭ്യാസ പ്രകടനങ്ങള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നത് തന്നെയാണ് ഇത്തരം പ്രതികരണങ്ങള്‍ക്ക് പിന്നിലും. എന്നാല്‍ സാമൂഹിക മാധ്യമ ഉപയോക്താക്കളെ അമ്ബരപ്പിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. ഒരു മൂന്ന് വയസുകാരന്‍ വീട്ടിലെ ഫെരാരി ഗ്യാരേജില്‍ നിന്നും പാര്‍ക്കിംഗ് ലോട്ടിലേക്ക് മാറ്റിയിടുന്നതായിരുന്നു വീഡിയോ.thetrillionairelife എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘തന്‍റെ മാതാപിതാക്കളുടെ ഫെരാരി എസ്‌എഫ് 90 സ്ട്രാഡേലില്‍, ഈ 3 വയസ്സുള്ള കുട്ടി എന്തു ചെയ്യുന്നുവെന്ന് ഞങ്ങള്‍ക്ക് കാണിച്ചു തരുന്നു. മിക്ക ആളുകളേക്കാളും നന്നായി അവൻ അത് ഓടിച്ചു! 3 വയസ്സുള്ളപ്പോള്‍ നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു?’ എന്ന് ചോദിച്ച്‌ കൊണ്ടാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.

വീഡിയോയില്‍ കുട്ടി ബ്രേക്കില്‍ കാലെത്തിക്കുന്നതിനായി പാട് പെടുന്നതും കാറിന്‍റെ മുന്നിലും പിന്നിലും കാണുന്നതിനായി പ്രത്യേക മോണിറ്റര്‍ സ്ഥാപിക്കുന്നതെല്ലാം വിശദമായി തന്നെ ചിത്രീകരിച്ചിരിക്കുന്നു. വീഡിയോയില്‍ കുട്ടി വാഹനം ഗ്യാരേജില്‍ നിന്നും ഇറക്കി വീടിനോട് ചേര്‍ന്ന പോര്‍ച്ചിലേക്ക് മാറ്റിയിട്ട് കാറില്‍ നിന്നും ചാടി ഇറങ്ങി, ഇതൊക്കെ എന്ത് എന്ന തരത്തില്‍ നടന്ന് പോകുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക