കിം ജോങ് ഉന്നിനെ വാനോളം പുകഴ്‌ത്തി ഉത്തര കൊറിയ പുറത്തിറക്കിയ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ‘Friendly father’ എന്ന് പേരിട്ടിരിക്കുന്ന മ്യൂസിക് വീഡിയോ കൊറിയൻ സെൻട്രല്‍ ടെലിവിഷനില്‍ ബുധനാഴ്ചയാണ് സംപ്രേക്ഷണം ചെയ്തത്. കുട്ടികളില്‍ തുടങ്ങി സൈനികരേയും മെഡിക്കല്‍ സ്റ്റാഫിനേയും വരെ അണി നിരത്തിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

“നമുക്ക് പാടാം… നമുക്ക് വാഴ്‌ത്താം, കിം ജോങ് ഉൻ മഹാനായ നേതാവ്, സ്നേഹവാനായ പിതാവ് എന്നിങ്ങനെ പോകുന്നു വരികള്‍.രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഉത്തരകൊറിയ സ്ഥാപിതമായത് മുതല്‍ കിം കുടുംബമാണ് രാജ്യം ഭരിക്കുന്നത്. ഏകാധിപതികളായ കിം ഭരണാധികാരികള്‍ പൗരൻമാരുടെ ഇടയില്‍ സ്വാധീനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇത്തരം പൊടികൈകള്‍ പ്രയോഗിക്കാറുണ്ട്. കിമ്മിന്റെ ഉത്തരവ് പ്രകാരമാണ് ഗാനം അന്താരാഷ്‌ട്ര തലത്തില്‍ പുറത്ത് വിട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക