ഡിജിപി ഓഫീസ് മാര്‍ച്ചില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്ത് പോലീസ്. കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ആണ് ഒന്നാം പ്രതി. വി ഡി സതീശൻ, ശശി തരൂര്‍ തുടങ്ങിയ നേതാക്കളും പ്രതിപ്പട്ടികയിലുണ്ട്.ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്.

കണ്ടാലറിയുന്ന അഞ്ഞൂറിലധികം പ്രവര്‍ത്തകര്‍ക്കെതിരെ ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മ്യൂസിയം പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസം നടന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ ജാമ്യമില്ല വകുപ്പുകൾ ചുമത്തി വി.ഡി സതീശനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക