പാലക്കാട് പട്ടാമ്ബി കൂറ്റനാട് സ്വദേശികളായ ദമ്ബതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ഖത്തറിലെ അല്‍ സിദ്ര ആശുപത്രിയില്‍ മരിച്ചു. അല്‍ സുല്‍ത്താൻ മെഡിക്കല്‍ സെന്ററില്‍ അക്കൗണ്ടന്റായ ഒറ്റയില്‍ മുഹമ്മദ് ശരീഫ് -ജസീല ദമ്ബതികളുടെ മകൻ മുഹമ്മദ് ആണ് മരിച്ചത്.

രണ്ടു ദിവസം മുമ്ബ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു. ഫാത്തിമ സുഹൈമ, ഫഹീമ നുസൈബ, സ്വാബീഹ് എന്നിവരാണ് സഹോദരങ്ങള്‍. ദമ്ബതികളുടെ ഇളയമകനാണ് മരിച്ചത്. മയ്യിത്ത് ഖത്തറില്‍ തന്നെ ഖബറടക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക