ഉത്തരകൊറിയുടെ പരമാധികാരി ‌കിം ജോങ് ഉന്നിനെ കുറിച്ചുള്ള കഥകള്‍ കേള്‍ക്കാത്തവരായി ആരും തന്നെ കാണില്ല. പല കഥകളും സിനിമകളെ വെല്ലുന്ന തീതിയിലുള്ളതാണ്. ഇപ്പോഴിതാ ഉത്തരകൊറിയയില്‍ നിന്ന് രക്ഷപ്പെട്ട യെയോൻമി പാർക്ക് എന്ന യുവതിയാണ് രാജ്യത്തിൻ്റെ നേതാവിനെ കുറിച്ച്‌ ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

25 കന്യകകളായ യുവതികളെയാണ് തന്റെ പ്ലഷർ സ്ക്വാഡിലേക്ക് കിം ഓരോ വ‍ർഷവും തെര‍ഞ്ഞെടുക്കുന്നതെന്നാണ് പാർക്കിനെ ഉദ്ധരിച്ച്‌ മിറർ റിപ്പോർട്ട് ചെയ്യുന്നത്. സൗന്ദര്യവും വിശ്വസ്തതയും കണക്കിലെടുത്താണത്രേ കിം സുന്ദരികളെ സ്ക്വാഡിലേക്ക് തിരഞ്ഞെടുക്കുന്നത്. താൻ രണ്ട് തവണ പ്ലഷർ സ്ക്വാഡിലേക്ക് പരിഗണിക്കപ്പെട്ടെങ്കിലും കുടുംബ പശ്ചാത്തലം കാരണം തിരഞ്ഞെടുക്കപ്പെട്ടില്ലെന്നാണ് യോനോമി പാർക്ക് വെളിപ്പെടുത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ഒരു സുന്ദരിയായ പെണ്‍കുട്ടി പോലും വിട്ടുപോകാതിരിക്കാൻ അവർ ഓരോ ക്ലാസ് മുറികളിലും കയറിയിറങ്ങുമായിരുന്നു. സ്കൂള്‍ മുറ്റം പോലും പരിശോധിക്കാൻ മറക്കാറില്ല. സുന്ദരികളായ പെണ്‍കുട്ടികളെ കണ്ടെത്തിക്കഴിഞ്ഞാല്‍ അവരുടെ കുടുംബ പശ്ചാത്തലവും രാഷ്ട്രീയ പശ്ചാത്തലവും പരിശോധിക്കും. ഉത്തരകൊറിയയില്‍ നിന്ന് രക്ഷപ്പെട്ടിട്ടുള്ള ബന്ധുക്കളുള്ളവരോ ദക്ഷിണ കൊറിയയിലോ മറ്റ് രാജ്യങ്ങളിലോ ബന്ധുക്കളുള്ളവരോ ആയ പെണ്‍കുട്ടികളെ ഒഴിവാക്കും’ – പാ‍ർക്ക് പറഞ്ഞു.

പെണ്‍കുട്ടികളെ തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ അവരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും. പെണ്‍കുട്ടി കന്യകയാണോ എന്ന് ഉറപ്പാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. പരിശോധനയില്‍ ശരീരത്തില്‍ ഒരു ചെറിയ പാടുണ്ടെങ്കില്‍ പോലും അവരെ പരിഗണിക്കില്ല. ഇത്തരത്തില്‍ വിവിധ പരിശോധനകള്‍ക്കും സ്ക്രീനിങ്ങുകള്‍ക്കും ശേഷം തിരഞ്ഞെടുക്കുന്ന പെണ്‍കുട്ടികളെ പ്യോങ്ഗ്യാങിലേക്ക് അയയ്ക്കും. കിം ജോങ് ഉന്നിനെ തൃപ്തിപ്പെടുത്താനുള്ള ക്ലാസുകള്‍ നല്‍കി അവരെ തയ്യാറാക്കലാണ് അവിടെ നടക്കുന്നതെന്നും പാർക്ക് വെളിപ്പെടുത്തി.

പ്ലഷർ സ്ക്വാഡിലെ പെണ്‍കുട്ടികളെ മൂന്ന് ഗ്രൂപ്പുകളായി തിരിക്കും. ഒരു ടീം മസാജ് ചെയ്യാനുള്ളവരാണ്, മറ്റൊന്ന് പാട്ടുപാടാനും ഡാൻസ് ചെയ്യാനുമുള്ളവരാണ്. മൂന്നാമത്തെ കൂട്ടർ കിം ജോങ് ഉന്നിനെയും മറ്റ് പുരുഷൻമാരെയും ലൈംഗികമായി തൃപ്തിപ്പെടുത്താനുള്ളവരാണ്. കിമ്മിനെയും കൂട്ടരെയും എങ്ങനെ തൃപ്തിപ്പെടുത്തണമെന്നത് മാത്രമാണ് ഇവർ പഠിക്കേണ്ടത്. ഈ കൂട്ടത്തില്‍ തന്നെ ഏറ്റവും സുന്ദരികളായ പെണ്‍കുട്ടികളെ കിം ജോങ് ഉന്നിനെ നേരിട്ട് ‘സേവിക്കാൻ’ വേണ്ടി നിയോഗിക്കും. മറ്റുള്ളവർ രാഷ്ട്രീയക്കാരെയും ജനറല്‍മാരെയും തൃപ്തിപ്പെടുത്താനുള്ളവരാണ്.

ഇങ്ങനെ തിര‍ഞ്ഞെടുക്കുന്ന പെണ്‍കുട്ടികളുടെ പ്രായം 20 കളുടെ പകുതിയിലെത്തിയാല്‍ അവരുടെ ജോലി അവസാനിക്കും. ചിലരെ ഈ നേതാക്കളുടെ സുരക്ഷാ ജീവനക്കാ‍ർ വിവാഹം ചെയ്യും. കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് ഇലിന്റെ കാലഘട്ടത്തില്‍, 1970 കളിലാണ് ഈ പ്ലഷർ സ്ക്വാഡ് ആരംഭിക്കുന്നത്. ലൈംഗിക ബന്ധത്തിലേ‍ർപ്പെടുന്നത് അമരത്വം നല്‍കുമെന്ന് കിം ജോങ് ഇല്‍ വിശ്വസിച്ചിരുന്നുവെന്നും പാർക്ക് വിശദീകരിച്ചു. 2011ല്‍ 70ാം വയസ്സില്‍ ഹൃദയാഘാതം വന്നാണ് കിം ജോങ് ഇല്‍ മരിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക