തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങി നടിയും നർത്തകിയുമായ ശോഭന. നെയ്യാറ്റിൻകരയില്‍ ഇന്ന് നടക്കുന്ന റോഡ് ഷോയിലും ശോഭന പങ്കെടുക്കും.രാഷ്ട്രീയ പ്രവേശന വാർത്തകള്‍ താരം നിഷേധിച്ചില്ല.

ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നായിരുന്നു ശോഭനയുടെ മറുപടി. ആദ്യം മലയാളം പഠിക്കട്ടെയെന്നും ഇപ്പോള്‍ താൻ നടി മാത്രമാണെന്നും ശോഭന വ്യക്തമാക്കി. നാളെ പ്രധാനമന്ത്രിയെ കാണുമെന്നും താരം പറഞ്ഞു. രാജീവ് ചന്ദ്രശേഖറിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു ശോഭന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുൻപ് തൃശൂരില്‍ നടന്ന സ്ത്രീശക്തി പരിപാടിയിലും ശോഭന പങ്കെടുത്തിരുന്നു. ഇതോടെ ശോഭന ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. ഇതോടെ താരത്തിനെതിരെ വലിയരീതിയിലുള്ള വിമർശനവും ഉയർന്നിരുന്നു. അതിനു പിന്നാലെയാണ് ബിജെപി സ്ഥാനാർഥിയുടെ പ്രചാരണത്തിന് നടി എത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക