ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ സ്ഥാനാർത്ഥികളായ തോമസ് ഐസക്കിനോടും ആന്റോ ആൻറണിയോടും സത്യവാങ്‌മൂലത്തില്‍ ജില്ലാ കളക്ടര്‍ വ്യക്തത തേടി. വിവാഹിതനാണോ എന്ന കോളത്തില്‍ നോട്ട് ആപ്ലിക്കബിള്‍ എന്നാണ് തോമസ് ഐസക് എഴുതിയത്. ഇതിനെ യുഡിഎഫ് ചോദ്യം ചെയ്തതോടെയാണ് വിശദീകരണം തേടിയത്.

തോമസ് ഐസക്കിന്റെ ഭാര്യയും മക്കളും അമേരിക്കയിലാണ്. ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടില്ലെങ്കിലും സിപിഎം നേതാവ് ഭാര്യയുമായി അകൽച്ചയിലാണ് എന്നാണ് റിപ്പോർട്ടുകൾ. പക്ഷേ തിരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികയിൽ ബാധകമല്ല എന്ന അർത്ഥത്തിൽ നോട്ട് അപ്ലിക്കബിൽ എന്ന് എഴുതാൻ കഴിയില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആന്റോ ആന്റണിയുടെ ഭാര്യയുടെ സ്വത്ത് വിവരങ്ങളിലാണ് വ്യക്തത വരുത്താൻ ആവശ്യപ്പെട്ടത്. അതേസമയം ഇരുവരുടെയും പത്രികകള്‍ അംഗീകരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക