ElectionFlashIndiaKeralaNewsPolitics

കേരളത്തിലെ യുഡിഎഫ് 11, എൽഡിഎഫ് 6, ബിജെപി 3; ദേശീയതലത്തിൽ കോൺഗ്രസ് ഇടിഞ്ഞു താഴുമ്പോൾ ബിജെപിക്ക് വൻ മുന്നേറ്റം: ഇന്ത്യ ടിവി സി എൻ എക്സ് എറ്റവും പുതിയ അഭിപ്രായ സർവേ ഫലം വായിക്കാം.

ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി നയിക്കുന്ന എന്‍ ഡി എ സഖ്യം ആകെയുള്ള 543 ലോക്‌സഭാ സീറ്റുകളില്‍ 399 സീറ്റുകള്‍ നേടിയേക്കുമെന്ന് ഇന്ത്യ ടിവി-സിഎന്‍എക്സ് അഭിപ്രായ സർവ്വേ. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ബി ജെ പി മാത്രം 342 സീറ്റുകള്‍ നേടുമെന്നും സർവ്വെ അവകാശപ്പെടുന്നു. പ്രതിപക്ഷമായ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യം 94 സീറ്റുകള്‍ നേടിയേക്കാമെന്നും സർവ്വെ പറയുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് ഇല്ലാതെയാണ് 94 സീറ്റുകള്‍ ഇന്ത്യാ സഖ്യത്തിന് ലഭിക്കുക. തൃണമൂല്‍ കോണ്‍ഗ്രസ്, വൈ എസ് ആർ സി പി, ബി ജെ ഡി, സ്വതന്ത്രർ എന്നിവരുള്‍പ്പെടെ മറ്റുള്ളവർക്ക് ബാക്കി 50 സീറ്റുകള്‍ ലഭിക്കുമെന്നും അഭിപ്രായ സർവേ വ്യക്തമാക്കുന്നു. മാർച്ച്‌ 1 നും 30 നും ഇടയിലാണ് 543 മണ്ഡലങ്ങളിലും അഭിപ്രായ വോട്ടെടുപ്പ് നടത്തിയെന്നാണ് ചാനല്‍ അവകാശപ്പെടുന്നത്. മൊത്തം 179190 പേർ സർവ്വേയില്‍ പങ്കെടുത്തു. ഇതില്‍ 91100 പുരുഷന്മാരും 88090 സ്ത്രീകളും ഉള്‍പ്പെടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

ബി ജെ പി 342, കോണ്‍ഗ്രസ് 38, തൃണമൂല്‍ കോണ്‍ഗ്രസ് 19, ഡി എം കെ 18, ജെ ഡി യു 14, ടി ഡി പി 12, ആം ആദ്മി പാർട്ടി (എഎപി) 6, സമാജ്വാദി പാർട്ടി (എസ്പി) 3, മറ്റുള്ളവർ 91 എന്നിങ്ങനെയായിരിക്കും പാർട്ടി അടിസ്ഥാനത്തിലുള്ള സീറ്റ് നില. ഗുജറാത്തിലെ 26, മധ്യപ്രദേശിലെ 29, രാജസ്ഥാനിലെ 25, ഹരിയാനയിലെ 10, ഡല്‍ഹിയിലെ ഏഴ്, ഉത്തരാഖണ്ഡിലെ 5 സീറ്റുകളിലും ഭരണകക്ഷിയായ ബി ജെ പി പാർട്ടി ഏകപക്ഷീയമായ വിജയം നേടും. അഭിപ്രായ സർവേ പ്രകാരം ഹിമാചല്‍ പ്രദേശിലെ 4 സീറ്റുകളും ബി ജെ പിക്കായിരിക്കും.

ബി ജെ പിയുടെ ഏറ്റവും മികച്ച വിജയം ഉത്തർപ്രദേശിലായിരിക്കും, അവിടെ ബി ജെ പി 73 സീറ്റുകള്‍ നേടിയേക്കാം, സഖ്യകക്ഷികളായ രാഷ്ട്രീയ ലോക്ദളും (ആർഎല്‍ഡി), അപ്നാ ദളും (എസ്) ആകെയുള്ള 80 സീറ്റുകളില്‍ രണ്ട് സീറ്റുകള്‍ വീതവും നേടും. ബാക്കിയുള്ള മൂന്ന് സീറ്റുകള്‍ സമാജ്‌വാദി പാർട്ടിയാണ് വിജയിക്കുക. കോണ്‍ഗ്രസും ബഹുജൻ സമാജ് പാർട്ടിയും (ബിഎസ്പി) യുപിയില്‍ സംപൂജ്യരായേക്കും.

ബിഹാർ (40-ല്‍ 17), ജാർഖണ്ഡ് (14-ല്‍ 12), കർണാടക (28-ല്‍ 22), മഹാരാഷ്ട്ര (48-ല്‍ 27), ഒഡീഷ (21-ല്‍ 10), അസം (14-ല്‍ 11), പശ്ചിമ ബംഗാള്‍ (42-ല്‍ 22) എന്നിങ്ങനെയാണ് ബി.ജെ.പി ശ്രദ്ധേയമായ വിജയം നേടുന്ന മറ്റ് സംസ്ഥാനങ്ങള്‍. പ്രാദേശിക പാർട്ടികളില്‍ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 19 സീറ്റുകളും തമിഴ്‌നാട്ടില്‍ ഡിഎംകെ 18 സീറ്റുകളും ആന്ധ്രാപ്രദേശില്‍ വൈഎസ്‌ആർസിപി 10 സീറ്റുകളും ടിഡിപി 12 സീറ്റുകളും ഒഡീഷയിലെ 21ല്‍ 11 സീറ്റ് ബിജെഡിയും നേടിയേക്കും.

കേരളത്തിലേക്ക് വരുമ്ബോള്‍ ബി ജെ പിക്ക് മൂന്ന് സീറ്റുകള്‍ സർവ്വ പ്രവചിക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. യു ഡി എഫ് 11 സീറ്റുകള്‍ നേടുമ്ബോള്‍ എല്‍ ഡി എഫ് 6 സീറ്റുകളും നേടിയാക്കും. കോണ്‍ഗ്രസ് 7, സിപിഎം 5, ബിജെപി 3, സിപിഐ 1, കെസി 1, ലീഗ് 2, ആർഎസ്പി 1 എന്നിങ്ങനെയാണ് പാർട്ടി അടിസ്ഥാനത്തിലുള്ള സീറ്റ് നില.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button