മെയ്ന്റനൻസ് ഉള്‍പ്പെടെ സംസ്ഥാനത്തെ ട്രഷറിയില്‍ കെട്ടിക്കിടക്കുന്നത് 76,805 ബില്ലുകള്‍. അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാൻ ധനവകുപ്പ് അനുമതി നല്‍കാത്തതാണ് ബില്ലുകള്‍ കെട്ടിക്കിടക്കാൻ കാരണം. ഏറ്റവും കൂടുതല്‍ ബില്ലുകള്‍ കെട്ടിക്കിടക്കുന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേതാണ്.

മാർച്ച്‌ 31 അവസാനിച്ചപ്പോള്‍ ട്രഷറികളില്‍ കെട്ടിക്കിടക്കുന്നത് 1,785.62 കോടി രൂപയുടെ 79,764 ബില്ലുകള്‍.31-നു വൈകുന്നേരം ഏഴരവരെ തദ്ദേശവകുപ്പിന്റെ വെബ്സൈറ്റിലെ കണക്കനുസരിച്ച്‌ തുക ചെലവഴിക്കല്‍ 64.90 ശതമാനമാണ്. കെട്ടിക്കിടക്കുന്ന ബില്ലുകള്‍കൂടി പാസാക്കിയിരുന്നെങ്കില്‍ ഇത് 79.99 ശതമാനത്തിലേക്ക് ഉയരുമായിരുന്നു. സമീപകാലത്തെ ഏറ്റവും കുറഞ്ഞ പദ്ധതിപ്പണം ചെലവഴിക്കലായിരുന്നു ഇത്തവണത്തേത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2019-20-ലെ കോവിഡ് കാലത്ത് ചെലവഴിക്കല്‍ 55.87 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്ബത്തികവർഷം പദ്ധതിനിർവഹണം 85.28 ശതമാനമായിരുന്നു. 2021-22-ല്‍ 88.12 ശതമാനവും.കെട്ടിക്കിടക്കുന്ന 79,764 ബില്ലുകളില്‍ ഏറ്റവും കൂടുതല്‍ മാറാനുള്ളത് ഗ്രാമപ്പഞ്ചായത്തുകളുടേതാണ് -1,001.52 കോടി രൂപയുടെ 56,327 ബില്ലുകള്‍. മാർച്ച്‌ 31 വരെ 69.88 ശതമാനം മാത്രമാണ് ഗ്രാമപ്പഞ്ചായത്തുകളുടെ പദ്ധതിനിർവഹണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക