റോഡിലെ തിരക്കും ഗതാഗത കുരുക്കും കാരണം കൃത്യസമയത്ത് ജോലി സ്ഥലത്തും മറ്റ് അടിയന്തിരമായ സ്ഥലങ്ങളിലും എത്തിപ്പെടാന്‍ പറ്റാത്തവര്‍ അനവധിയാണ്. മെട്രോ നഗരിയായ ബംഗളൂരുവിലെ കാര്യവും ഒട്ടും പിന്നിലല്ല. ദിനംപ്രതി റോഡുകളിലെ തിരക്കും ട്രാഫിക്ക് ബ്ലോക്കുകളും കൂടി വരുന്നതല്ലാതെ ഒട്ടും കുറയുന്നില്ല. മണിക്കൂറുകളോളം ഗതാഗതകുരുക്കില്‍ പെട്ടുപോകുന്നവരുടെ രസകരമെന്നോ വിചിത്രമെന്നോ ഒക്കെ തോന്നിക്കുന്ന അനേകം ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്.

ഇപ്പോഴിതാ അത്തരമൊരു കൗതുകക്കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുന്നത്. വീഡിയോയില്‍ ഒരു യുവാവ് ബാക്ക്പാക്കും ധരിച്ച്‌ സ്കൂട്ടര്‍ ഓടിച്ചു പോകുന്നത് കാണാം. സ്കൂട്ടറോടിച്ച്‌ പോകുമ്ബോള്‍ തന്നെ തന്റെ ലാപ്‍ടോപ്പ് തുറന്ന് വച്ച്‌ അതില്‍ സൂം കോള്‍ അറ്റൻഡ് ചെയ്യുകയാണ് യുവാവ്. സ്കൂട്ടർ ഓടിക്കുന്ന യുവാവ് മടിയിലാണ് തന്റെ ലാപ്‍ടോപ്പ് തുറന്നുവച്ചിരിക്കുന്നത്. പിന്നിലൂടെ പോകുന്ന ആരോ ആണ് ഈ വിചിത്രരംഗം പകർത്തിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗതാഗതകുരുക്കിനിടയിലും പ്രൊഫഷനും കൊണ്ടുപോകാനുള്ള ശ്രമമാണ് യുവാവ് നടത്തുന്നത്. അതേ സമയം റോഡിലും ശ്രദ്ധ കൊടുത്താണ് യുവാവിന്റെ ഡ്രൈവിംഗ്. നിമിഷ നേരം കൊണ്ടാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സ്കൂട്ടറോടിക്കുന്നതിനിടയില്‍ ലാപ്‍ടോപ്പ് തുറന്നുവച്ച്‌ മീറ്റിംഗില്‍ പങ്കെടുക്കാനുള്ള ധൈര്യം ഈ യുവാവിന് എങ്ങനെ കിട്ടിയെന്നാണ് പലരും കമന്റുകളിലൂടെ ചോദിക്കുന്നത്.

വിചിത്രമായ ഈ രംഗം സോഷ്യല്‍ മീഡിയയില്‍ ആളുകളെ അമ്ബരപ്പിക്കുമ്ബോള്‍ ഇന്നലെ പങ്കുവച്ചിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ 134.2K പേർ കണ്ടുകഴി‍ഞ്ഞു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്. ‘നഗരത്തിലെ ഗതാഗതക്കുരുക്കായിരിക്കാം ഇയാളെ കൊണ്ട് ഇങ്ങനെ ചെയ്യിച്ചത്’ എന്ന് ഒരു കൂട്ടര്‍ കമന്റിടുമ്ബോള്‍ ‘നിങ്ങള്‍ ബൈക്കില്‍ സഞ്ചരിച്ചു കൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ പകർത്തിയത് എങ്കില്‍ അതുപോലെ തന്നെയാണ് അയാള്‍ ബൈക്കില്‍ യാത്ര ചെയ്യവേ ലാപ്ടോപ്പ് ഉപയോഗിക്കുന്നത്’ എന്നാണ് മറ്റൊരാളിന്റെ കമന്റ്. ‘ഇയാള്‍ ഒരു ഐടി കമ്ബനിയില്‍ ജോലി ചെയ്യുന്ന ആളായിരിക്കണം’ എന്ന് കമന്റിടുന്നവരുമുണ്ട്. പീക്ക് ബംഗളൂരു ആണ് വീഡിയോ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ എക്സിലൂടെ പങ്കുവച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക