// keralaspeaks.news_GGINT //

ചൈനയിലെ ബെയ്ജിങ്ങില്‍ ‘പുഴുമഴ’. ലക്ഷക്കണക്കിന് പുഴുക്കളാണ് ഇങ്ങനെ മഴപോലെ പെയ്തിറങ്ങിയത്. റോഡിലും വാഹനങ്ങളുടെ പുറത്തും കെട്ടിടങ്ങളിലുമൊക്കെ പുഴുക്കള്‍ പെയ്തിറങ്ങുകയായിരുന്നു. പുഴുക്കളെ പേടിച്ച്‌ ആളുകളോട് കുട പിടിച്ച്‌ നടക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം, വിചിത്ര പ്രതിഭാസത്തിനു കാരണമെന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. സമീപത്തെ പോപ്ലര്‍ മരത്തില്‍ നിന്ന് കാറ്റുവീശിയപ്പോള്‍ പറന്നെത്തിയതാകാം പുഴുക്കളെന്നാണ് ഒരു നിഗമനം. അതല്ല മേഖലയില്‍ വീശിയടിച്ച്‌ കാറ്റിനൊപ്പം ദൂരെയെവിടെ നിന്നെങ്കിലും പുഴുക്കള്‍ എത്തിയതാകാമെന്നാണ് മറ്റൊരു നിഗമനം. എന്തായാലും സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക