കനത്ത പോരാട്ടം നടക്കുന്ന വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്ബില്‍ ഇന്നലെ വോട്ട് തേടിയത് ഗള്‍ഫിലാണ്. യുഎഇയിലും ഖത്തറിലും പ്രവാസികളെ കണ്ട് വോട്ട് ചോദിക്കാനാണ് ഷാഫി ഗള്‍ഫിലെത്തിയത്. പ്രത്യേക വിമാനം ഉള്‍പ്പെടെ ഏർപ്പാടാക്കി പരമാവധി പ്രവാസി വോട്ടുറപ്പിക്കാനാണ് യുഡിഎഫ് തീരുമാനം.

വടകരയില്‍ ഷാഫി വന്നിറങ്ങിയ അതേ ആവേശം ഷാർജയിലുമുണ്ടായിരുന്നു. വിമാന നിരക്കിലെ കൊള്ള, മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിലെ കുരുക്കുകള്‍, പ്രവാസി വോട്ടവകാശം എന്നിവയെല്ലാം ചർച്ചയാക്കിയാണ് ഷാഫിയുടെ ഗള്‍ഫ് സന്ദർശനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രവാസി വോട്ട് നിർണായകമായ മണ്ഡലമാണ് വടകര. എന്നാല്‍ വോട്ടുള്ള പ്രവാസികള്‍ക്കു പോലും യാത്ര ഒഴിവാക്കേണ്ടി വരുന്ന തരത്തില്‍ വിമാന ടിക്കറ്റ് ഉയർന്നു നില്‍ക്കുന്ന സമയത്താണ് തെരഞ്ഞെടുപ്പ്. സാമ്ബത്തിക ഭദ്രതയെ ബാധിക്കാത്ത തരത്തിലാണെങ്കില്‍ വോട്ട്ചെയ്യാൻ നാട്ടിലേക്ക് വരണമെന്നാണ് ഷാഫി നടത്തിയ അഭ്യർത്ഥന. കൂടിയ ടിക്കറ്റ് നിരക്ക് മറികടക്കാൻ പ്രത്യേക വിമാനം ഉള്‍പ്പെടെ യുഡിഎഫിന്‍റെ പരിഗണനയിലുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക