യുഎഇയിലെ പ്രശസ്ത കമ്ബനിയിലേക്ക് സെക്യൂരിറ്റി ഗാർഡ് ഒഴിവിലേക്ക് അവസരം. കേരള സർക്കാർ പൊതുമേഖല സ്ഥാപനമായ ഒഡെപെക്ക് വഴിയാണ് നിയമനം. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് 5.7 അടി ഉയരമുണ്ടായിരിക്കണം. 25 മുതല്‍ 40 വയസ് വരെയുള്ളവർക്കാണ് അപേക്ഷിക്കാനാകുക.

എസ് എസ് എല്‍ സി യോഗ്യത മാത്രം മതിയെന്ന് തെറ്റിധരിക്കരുത് കേട്ടോ, ഉദ്യോഗാർത്ഥികള്‍ക്ക് ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ അറിയണം. അതായത് വായിക്കാനും എഴുതാനും സംസാരിക്കാനും അറിയണം. മറ്റ് ഭാഷകള്‍ കൂടി കൈകാര്യം ചെയ്യാൻ അറിയുന്നവർക്ക് മുൻഗണനയുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊതുസുരക്ഷ സംബന്ധിച്ചുള്ള നിയമപരമായ കാര്യങ്ങളെ കുറിച്ചും മാർഗനിർദ്ദേശങ്ങളെ കുറിച്ചും വ്യക്തമായ അറിവുണ്ടായിരിക്കണം. കൂടാതെ സുരക്ഷ ആശയങ്ങള്‍, സമ്ബ്രദായങ്ങള്‍, നടപടിക്രമങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അറിവും ആവശ്യമാണ്. ഏതെങ്കിലും മേഖലയില്‍ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. സുരക്ഷാ മേഖലയില്‍ ജോലി ചെയ്തവർക്ക് മുൻഗണന ലഭിക്കും.പ്രത്യേകിച്ച്‌ സൈന്യം, പോലീസ്, സെക്യൂരിറ്റി മേഖലയില്‍ ജോലിച്ചെയ്യിന്നവർക്ക് . അഭിമുഖ സമയത്ത് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

2262 യുഎഇ ദിർഹമാണ് ശമ്ബളം,അതായത് 51274 ഇന്ത്യന്‍ രൂപ. അടിസ്ഥാന ശമ്ബളം 1200 ദിർഹമാണ്. കമ്ബനി താമസ കൗര്യം അനുവദിക്കും. കമ്ബനിയുടെ തന്നെ വാഹന സൗകര്യം ഉപയോഗപ്പെടുത്താനാകും. സെക്യൂരിറ്റി അലവൻസ് ആയി 720 ദിർഹം ആണ് ലഭിക്കുക. ഇത് കൂടാതെ ഓവർടൈം ഡ്യൂട്ടിക്ക് അർഹമായ പ്രതിഫലം ലഭിക്കും.താല്‍പ്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ പുതുക്കിയ ബയോഡാറ്റയും പാസ്‌പോർട്ടും jobs@odepc എന്ന ഇമെയിലിലേക്ക് ഏപ്രില്‍ 25 നകം അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : http://www.odepc.kerala.gov.in


ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക