രാഷ്‌ട്രപതി ദ്രൗപദി മുര്‍മ്മുവിനെ അധിക്ഷേപിച്ച്‌ മലയാളിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റില്‍ അസഭ്യം പറയുകയും ജാതീയമായ അധിക്ഷേപവുമാണ് നടത്തിയിരിക്കുന്നത്. പ്രതിഭാ നായര്‍ എന്ന മലയാളി അക്കൗണ്ടില്‍ നിന്നാണ് അസഭ്യ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മണിപ്പൂരിലെ സംഭവങ്ങളുടെ പാശ്ചാത്തലത്തില്‍ രാഷ്‌ട്രപതിയുടെ ഫോട്ടോ സഹിതമാണ് അസഭ്യവും മറ്റും നിറഞ്ഞ പോസ്റ്റ് ഇട്ടിരിക്കുന്നത്. പോസ്റ്റില്‍ ജാതീയമായപരാമര്‍ശങ്ങളും ഉള്‍പ്പെട്ടിരിക്കുന്നു. രാഷ്‌ട്രപതിയെ ബലാത്സംഗം ചെയ്യണമെന്നും പോസ്റ്റില്‍ ആഹ്വാനം ചെയ്യുന്നു. പോസ്റ്റ് ചെയ്തിരിക്കുന്ന പ്രൊഫൈല്‍ വ്യാജം എന്നാണ് പ്രാഥമിക നിഗമനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തില്‍ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് പരിശോധനയാരംഭിച്ചു. അക്കൗണ്ടിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച്‌ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ പട്ടികജാതി/വര്‍ഗ്ഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂരാണ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക