ഹോളിക്കിടയില്‍ അക്രോബാറ്റിക്സ് ചെയ്യുന്ന പെണ്‍കുട്ടിയുടെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. സമ്മർസോള്‍ട്ടടിക്കുന്ന യുവതിയുടെ കാലില്‍ നിറമുള്ള പുകയുള്ള ഒരു പടക്കം വച്ചിരിക്കുന്നു. സമ്മർസോള്‍ട്ടടിക്കും മുൻപ് യുവതിയുടെ കാലിലെ പടക്കത്തിന് മറ്റൊരാള്‍ തീ കൊളുത്തുന്നു. എന്നാല്‍ യുവതി സമ്മർസോള്‍ട്ടടിക്കുന്നതോടെ ഇതില്‍ നിന്ന് മഞ്ഞ പുക വരുകയും അതോടെ യുവതി അഭ്യാസപ്രകടനം നിർത്തുകയും ചെയ്യുന്നു.

വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. ഇതിനകം ഏതാണ്ട് രണ്ട് കോടിയോളം പേര്‍ വീഡിയോ കണ്ടപ്പോള്‍ രണ്ട് ലക്ഷത്തോളം പേര്‍ വീഡിയോയ്ക്ക് ലൈക്ക് ചെയ്തു. ‘ഹോളിക്ക് ഇനി നമ്മള്‍ എന്തൊക്കെ കാണാൻ ഇരിക്കുകയാണ്’ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ഹോളി ആഘോഷങ്ങളുടെ പല വിഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ജനം ഏറ്റെടുത്തിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക