വയനാട് ചെന്നലോട് ബോള്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടരവയസുകാരന്‍ മരിച്ചു. ചെന്നലോട് സ്വദേശി മുഹമ്മദ് ബഷീറിന്റെ മകന്‍ മുഹമ്മദ് അബൂബക്കര്‍ ആണ് മരിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. കളിക്കുന്നതിനിടെ ബോള്‍ മുഹമ്മദ് അബൂബക്കറിന്റെ തൊണ്ടയില്‍ കുടുങ്ങുകുയായിരുന്നു. ഉടന്‍ തന്നെ കല്‍പ്പറ്റ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക