തിരുവല്ല: വിവാഹിതയായ യുവതിയുടെ നഗ്നവീഡിയോ പകർത്തുകയും ഇത് കാണിച്ച്‌ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതി 13 വർഷത്തിന് ശേഷം പിടിയില്‍. മലപ്പുറം മൂത്തേടം സ്വദേശിയായ 54 വയസുകാരൻ സുരേഷ് കെ. നായരാണ് അറസ്റ്റിലായത്. പത്തനംതിട്ട തിരുവല്ലയില്‍ വിവാഹിതയായ സ്ത്രീയുമായി സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു സുരേഷ് കെ. നായർ നഗ്ന വീഡിയോ പകർത്തിയതും പീഡ‍ിപ്പിച്ചതും.

2011ലായിരുന്നു കേസിന് ആസ്പദമായ സംഭവം. തിരുവല്ലയിലെ ബന്ധുവീട്ടില്‍ എത്തിയ സുരേഷ് സമീപത്തുള്ള വിവാഹിതയായ യുവതിയുമായി സൗഹൃദത്തിലായി. യുവതിയുടെ ഭർത്താവ് ഈ സമയം വിദേശത്തായിരുന്നു. യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ പകർത്തിയശേഷം ഇത് കാണിച്ച്‌ ഭീഷണിപ്പെടുത്താൻ തുടങ്ങി. പല സ്ഥലങ്ങളിലെത്തിച്ച്‌ പീഡിപ്പിച്ചു.യുവതിയില്‍ നിന്ന് ഇയാള്‍ 30 ലക്ഷം രൂപ വാങ്ങിയെടുക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അക്കൗണ്ടില്‍ നിന്ന് പണം പോയതറിഞ്ഞ് യുവതിയുടെ ഭർത്താവ് നാട്ടിലെത്തി. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പൊലീസില്‍ പരാതി നല്‍കിയതോടെ സുരേഷ് നാട് വിട്ടു. മുംബൈയില്‍ വിവിധ സ്ഥലങ്ങളില്‍ വ്യാജ മേല്‍വിലാസത്തിലാണ് പ്രതി കഴിഞ്ഞിരുന്നത്. ഇതിനിടെ സുരേഷിനെക്കുറിച്ചുള്ള സൂചന തിരുവല്ല പൊലീസിന് കിട്ടി. ഇയാള്‍ എറണാകുളത്ത് എത്തിയപ്പോള്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക