സർവ്വകാല റെക്കോർഡിട്ട് സ്വർണവില. ഇന്ന് ഒരു പവന് 800 രൂപ ഉയർന്നതോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്കെത്തി സ്വർണ വ്യാപാരം. ആദ്യമായി 49,000 കടന്നിരിക്കുകയാണ് സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 49,440 രൂപയാണ്.

അന്താരാഷ്ട്ര സ്വർണ്ണവില 2200 ഡോളർ മറികടന്ന് 2019 ഡോളർ വരെ എത്തിയതിനു ശേഷം ഇപ്പോള്‍ 2203 ഡോളറിലാണ്. ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.05 ആണ്. 24 കാരറ്റ് സ്വർണ്ണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 68 ലക്ഷം രൂപയ്ക്ക് അടുത്തായിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പലിശ നിരക്ക് മാറ്റമില്ലാതെ തല്‍സ്ഥിതി തുടരുമെന്ന യുഎസ് ഫെഡറല്‍ റിസർവിന്റെ പണനയ പ്രഖ്യാപനമാണ് വിലക്കുതിപ്പിന് കാരണം. നിക്ഷേപകർ വലിയതോതില്‍ സ്വർണത്തില്‍ താല്‍പര്യം കാട്ടുന്നതും വിലവർധന കാരണമായിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക