ഓരോ വർഷവും നിരവധി പേർക്ക് എച്ച്‌ഐവി, എയ്ഡ്സ് എന്നിവ ബാധിക്കപ്പെടുന്നു. ഇവരില്‍ പലരും മരിക്കുകയും ചെയ്യുന്നു. എന്നാല്‍ അധികം താമസിയാതെ ഇത് ശരീരത്തില്‍ നിന്ന് പൂർണമായും ഇല്ലാതാക്കാനായേക്കും. നൂതന ജനിതക സാങ്കേതികവിദ്യ ഉപയോഗിച്ച്‌ രോഗബാധിത കോശങ്ങളില്‍ നിന്ന് എച്ച്‌ഐവി വൈറസിനെ വിജയകരമായി നീക്കിക്കൊണ്ട് ശാസ്ത്രജ്ഞർ വലിയ നേട്ടം കൈവരിച്ചിരിക്കുകയാണ് ഇപ്പോള്‍.

‘ജനിതക കത്രിക’ (CRISPR gene editing) സാങ്കേതിക വിദ്യ ഉപയോഗിച്ച്‌, ലബോറട്ടറിയില്‍ ഒരുക്കിയ കോശങ്ങളില്‍ നിന്ന് എച്ച്‌ഐവി വൈറസ് വേർതിരിച്ചെടുക്കാൻ ഗവേഷകർക്ക് കഴിഞ്ഞു. ഇത് മെഡിക്കല്‍ സയൻസിന് വലിയ നേട്ടമാണ്. നിലവിലുള്ള ചികിത്സകള്‍ക്ക് എച്ച്‌ഐവി നിയന്ത്രിക്കാൻ കഴിയും, പക്ഷേ ഇത് പൂർണമായും ഇല്ലാതാക്കാൻ കഴിയില്ല. പുതിയ ഗവേഷണം, ഇപ്പോഴും അതിൻ്റെ പ്രാരംഭ ഘട്ടത്തിലാണെങ്കിലും, വൈറസിനെ പൂർണമായും ഇല്ലാതാക്കാമെന്നുള്ള പ്രതീക്ഷ നല്‍കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആത്യന്തികമായി ശരീരത്തെ വൈറസില്‍ നിന്ന് പൂർണമായും മോചിപ്പിക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു. എന്നാല്‍ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പാക്കാൻ കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമാണെന്ന് നോട്ടിംഗ്ഹാം സർവകലാശാലയിലെ സ്റ്റെം സെല്‍, ജീൻ തെറാപ്പി സാങ്കേതികവിദ്യകളുടെ അസോസിയേറ്റ് പ്രൊഫസറായ ഡോ. ജെയിംസ് ഡിക്‌സണ്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക