പ്രശസ്തമായ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് അങ്കണത്തില്‍ ഇഫ്താര്‍ വിരുന്നിനായി വിശ്വാസികള്‍ ഒത്തുകൂടിയപ്പോള്‍, അവര്‍ക്ക് മുന്നില്‍ നേതൃത്വത്തിന്റെ അഗാധമായ സ്‌നേഹവും അനാവരണം ചെയ്യപ്പെട്ടു. യുഎഇ രാജ്യത്തിന്റെ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും സാധാരണ ജനങ്ങള്‍ക്കൊപ്പം നോമ്ബുതുറക്കാനായി എത്തി. ഞായറാഴ്ച വൈകുന്നേരമായിരുന്നു വിശുദ്ധ പാരമ്ബര്യത്തില്‍ റമദാന്റെ എളിമയുമായി യുഎഇ പ്രസിഡന്റ് നോമ്ബുതുറയ്‌ക്കെത്തിയവരെ ഞെട്ടിച്ചത്.

13 മണിക്കൂറും 33 മിനിറ്റും നീണ്ട ഉപവാസം അവസാനിപ്പിച്ച്‌ എല്ലാവരും ഇഫ്താര്‍ ആരംഭിച്ചപ്പോള്‍ ശൈഖ് മുഹമ്മദും സാധാരണക്കാര്‍ക്കൊപ്പം ചേര്‍ന്നു.വൈസ് പ്രസിഡന്റ് ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബൂദബി കിരീടാവകാശി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്‍, ഡോ. സുല്‍ത്വാന്‍ അഹമ്മദ് അല്‍ ജാബര്‍, ശൈഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരോടൊപ്പമാണ് യുഎഇ പ്രസിഡന്റ് നോമ്ബുതുറക്കാനെത്തിയത്.രാജകുടുംബത്തിന്റെ അപ്രതീക്ഷിത സാന്നിധ്യത്തില്‍ അമ്ബരന്നുപോയിരുന്നു. പൊതുജനങ്ങള്‍ക്ക് നല്‍കുന്ന ഫ്രഷ് സാലഡ്, പഴം, ബിരിയാണി പോലെ അരിയും മാംസവും ചേര്‍ത്ത് പരമ്ബരാഗത രീതിയില്‍ തയ്യാറാക്കിയ വിഭവം, ഹരീസ, വെള്ളം, ലബന്‍ (യോഗട്) എന്നിവ ഉള്‍പെടുന്ന ഇഫ്താര്‍ വിരുന്ന് കഴിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കിനുള്ളിലെ വിശ്വാസികളുമായും പ്രസിഡന്റ് സംസാരിച്ചു.മലയാളികളടക്കമുള്ള നൂറുകണക്കിന് പേര്‍ പള്ളിയങ്കണത്തില്‍ നോമ്ബുതുറയ്ക്ക് എത്തിയിരുന്നു. ‘സുഖമാണോ’യെന്ന് എല്ലാവരോടും അറബികില്‍ ചോദിച്ചു കൊണ്ട് അദ്ദേഹം കടന്നുവന്നപ്പോള്‍ എല്ലാവരും എഴുന്നേറ്റ് ആദരവും ബഹുമാനവും പ്രകടിപ്പിച്ചു. എന്നാല്‍ ‘ഇരുന്നോളൂ’വെന്ന് അദ്ദേഹം പറയുകയും ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക