കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ നിന്ന് പാഠം പഠിക്കാനുണ്ടെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക്. സഹകരണമേഖലയില്‍ തിരുത്തലുകള്‍ നടത്തുന്നതിന് അനുഭവം സഹായകമാകുമെന്നും തെറ്റുകാരെ തിരുത്തി സര്‍ക്കാര്‍ മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മുൻമന്ത്രിമാരായ ഇ.പി. ജയരാജനും ജി. സുധാകരനും കരുവന്നൂരില്‍ തെറ്റുപറ്റിയെന്ന് തുറന്നുപറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് തോമസ് ഐസക്കും സമാന അഭിപ്രായം പറഞ്ഞത്. കരുവന്നൂര്‍ അടക്കമുള്ള ബാങ്കുകളിലെ അപചയങ്ങളില്‍ നിന്ന് പാഠം പഠിക്കാനുണ്ട്. നമ്മുടെ ഓഡിറ്റ് കര്‍ക്കശമാക്കണം. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഇതില്‍ മേല്‍‌നോട്ടം വേണം. സംസ്ഥാന സര്‍ക്കാര്‍ ശക്തമായി തെറ്റുകള്‍ തിരുത്തുകയും തെറ്റുകാരെ ശിക്ഷിക്കുകയും ചെയ്യുന്നതിനൊപ്പം സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കുന്നതിനുള്ള നിലപാട് സ്വീകരിക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക