മസാല ബോണ്ടില്‍ തനിക്കുമാത്രമായി ഒരു ഉത്തരവാദിത്വവുമില്ലെന്ന് മുൻ ധനകാര്യമന്ത്രി തോമസ് ഐസക്. മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർബോർഡ് ആണ് തീരുമാനമെടുത്തതെന്നും തനിക്ക് ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്വം മാത്രമാണ് ഉണ്ടായിരുന്നതെന്നും തോമസ് ഐസക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മറുപടിയില്‍ പറയുന്നു. കഴിഞ്ഞദിവസമായിരുന്നു ഇ ഡിക്ക് മുമ്ബില്‍ തോമസ് ഐസക് അവസാനമായി ഹാജരാകേണ്ടിയിരുന്നത്. എന്നാല്‍, അദ്ദേഹം കഴിഞ്ഞദിവസവും ഹാജരായിരുന്നില്ല.

തുടർന്നാണ് ഇ ഡിയ്ക്ക് മറുപടി നല്‍കിയത്.’കിഫ്ബി മസാലബോണ്ടില്‍ തനിക്ക് പ്രത്യേകമായി ഒരു ഉത്തരവാദിത്വവുമില്ല. കിഫ്ബി രൂപീകരിച്ചതുമുതല്‍ 17 അംഗ ഡയറക്ടർ ബോർഡ് ഉണ്ട്. അതിന്റെ ചെയർമാൻ മുഖ്യമന്ത്രിയാണ്. എല്ലാ തീരുമാനങ്ങളും എടുക്കുന്നത് കൂട്ടായിട്ടാണ്. ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്വമല്ലാതെ ഇക്കാര്യത്തില്‍ തനിക്ക് യാതൊരു പ്രത്യേക അധികാരവും ഇല്ല’- ഏഴുപേജുള്ള മറുപടിയില്‍ ഐസക് പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘കിഫ്ബിയുടെ വൈസ് ചെയർമാൻ, കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ എന്നീ പദവികള്‍ മന്ത്രി എന്ന നിലയില്‍ വഹിക്കേണ്ടിവന്ന (ex officio) ചുമതലകളാണ്. മന്ത്രി ചുമതല ഒഴിഞ്ഞതോടെ കിഫ്ബിയുടെ ഏതെങ്കിലും രേഖകളോ കണക്കുകളോ എനിക്കു ലഭ്യമല്ല’ എന്നായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചത്. ഇതില്‍ വ്യക്തത വരുത്തിയാണ് ഇപ്പോള്‍ മുഖ്യമന്ത്രി ചെയർമാനായ ബോർഡ് അംഗം കൂട്ടായാണ് തീരുമാനം എടുത്തിരുന്നതെന്നും ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്വം മാത്രമായിരുന്നു തനിക്കെന്നും തോമസ് ഐസക് കത്തില്‍ പറയുന്നത്.

സിപിഎം പാർട്ടിയെ പോലും ഐസക്കിന്റെ മറുപടി ഞെട്ടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനെ അക്ഷരാർത്ഥത്തിൽ ഇ ഡിക്ക് മുന്നിലേക്ക് എറിഞ്ഞു കൊടുത്തിരിക്കുകയാണ് മുൻ ധനകാര്യ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസക്. ഇന്നലെ പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനും പരോക്ഷമായി മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ ഐസക്കിന്റെ നീക്കം കൂടിയാകുമ്പോൾ അത് മുഖ്യമന്ത്രിക്ക് ഇരട്ടി പ്രഹരമാണ്. മകൾ വീണ വിജയന്റെ നേർക്കുള്ള അഴിമതി ആരോപണങ്ങൾ ഉൾപ്പെടെ ഉള്ള വിഷയങ്ങൾ മൂലം സാക്ഷാൽ പിണറായി വിജയൻ സിപിഎമ്മിന് അനഭമതനായി മാറുകയാണോ എന്നതാണ് ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്ന വിഷയം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക