മാധ്യമപ്രവർത്തകയുടെ നിതംബത്തില്‍ പിടിച്ച എഐ റോബോട്ടാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചർച്ചയാകുന്നത്. സൗദിയിലെ ടെക്നോളജി ഫെസ്റ്റിവലിലെ ഡീപ്ഫെസ്റ്റില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. മാധ്യമപ്രവർത്തകയായ റവ്യാ കാസീം സംസാരിക്കുന്നതിനിടെയാണ് എഐ റോബോട്ടിന്റെ അപ്രതീക്ഷിത പെരുമാറ്റം ഉണ്ടായത്.

മാധ്യമ പ്രവർത്തക സംസാരിക്കുന്നതിനിടയില്‍ റോബോട്ട് കൈ നീട്ടി അവരുടെ ശരീരത്തില്‍ സ്പർശിക്കാൻ ശ്രമിച്ചു എന്നാണ് ആരോപണം. അറബ് പുരുഷ വേഷം ധരിച്ച റോബോട്ട് മാധ്യമ പ്രവർത്തകരുടെ നിതംബങ്ങളിൽ തഴുകുന്നതായിട്ടാണ് വീഡിയോ ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. അതേ സമയം, മുൻപോട്ട് കയറി നില്‍ക്കാൻ പറയാനാണ് റോബോട്ട് ശ്രമിച്ചതെന്നാണ് മറ്റൊരു വിഭാഗം വാദിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മനുഷ്യൻറെ നിയന്ത്രണത്തിലല്ലാതെ പൂർണമായും സ്വതന്ത്രമായി പ്രവർത്തിക്കുന്ന റോബോട്ടാണിത് എന്നാണ് സംഭവത്തില്‍ റോബോട്ടിനെ നിർമിച്ച ക്യൂഎസ്‌എസ് കമ്ബനി പ്രതികരിച്ചത്. റോബോട്ട് മോശമായി പെരുമാറി എന്ന് പറയപ്പെടുന്ന ദൃശ്യങ്ങള്‍ പരിശോധിച്ചെന്നും, അതില്‍ അസ്വഭാവിത ഇല്ലെന്നും, എങ്കിലും റോബോട്ടിൻറെ ചലനങ്ങളുടെ പരിധിയിലേക്ക് ആരും എത്താതിരിക്കാൻ തങ്ങള്‍ ശ്രമിക്കുമെന്നും ക്യുഎസ്‌എസ് കമ്ബനി അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക