സിനിമാ താരങ്ങളുടെ ആരാധകർ തമ്മിലുള്ള തർക്കങ്ങളും പോർവിളികളും സോഷ്യല്‍ മീഡിയയില്‍ സാധാരണമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം താരാങ്ങളെ ചൊല്ലിയുള്ള വാക്കുതർക്കം സംഘർഷത്തില്‍ കലാശിച്ചതിന്റെ ദൃശ്യങ്ങളാണ് വ്യാപക വിമർശനങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. തെലുങ്ക് ചലച്ചിത്ര താരം അല്ലൂ അർജുന്റെ ആരാധകരാണ് തർക്കത്തിനിടെ യുവാവിനെ ക്രൂരമായി മർദിക്കുന്നത്.ബെംഗളൂരില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചത്.

‘ജയ് അല്ലൂ അർജുൻ’ എന്ന് വിളിക്കാത്തതിനെ തുടർന്നാണ് ഒരു കൂട്ടം ആരാധകർ ചേർന്ന് യുവാവിനെ മർദിച്ചത്. കൂട്ടമായി നടത്തിയ ആക്രമത്തില്‍ യുവാവിന് കാര്യമായ പരിക്കേറ്റിട്ടുണ്ട്. ചോരയൊലിപ്പിച്ച്‌ നില്‍ക്കുന്ന യുവാവിനെ വീഡിയോയില്‍ വ്യക്തമാണ്. ഇയാള്‍ തെലുങ്ക് നടൻ പ്രഭാസിന്റെ ആരാധകനാണെന്നും, ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് വഴക്കിന് കാരണമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബെംഗളൂർ പൊലീസിനെ ടാഗുചെയ്ത്, നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വീഡിയോ എക്സില്‍ പങ്കുവച്ചത്. നഗരത്തിന് സമീപമുള്ള കെ.ആർ പുരത്താണ് സംഘർഷമുണ്ടായതെന്നാണ് വിവരം. വർഷങ്ങളായി, ഇത്തരം നിരവധി വാഗ്വാദങ്ങളും സംഘർഷങ്ങളും സംസ്ഥാനത്ത് ഉടനീളം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. സംഭവത്തെക്കുറിച്ച്‌ അല്ലു അർജുനോ, മറ്റു താരങ്ങളോ ഇതേവരെ പ്രതികരിച്ചിട്ടില്ല. വിശാഖപട്ടണത്ത് ചിത്രീകരണം പുരോഗമിക്കുന്ന, പുഷ്പ: ദി റൂള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങിലാണ് അല്ലു അർജുൻ. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അല്ലു അർജുനൊപ്പം ഫഹദ് ഫാസിലും രശ്മിക മന്ദാനയും അഭിനയിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക