രാജ്യത്ത് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് പ്രോത്സാഹിപ്പിക്കുന്നതിനും സാധ്യതകളെ വിനിയോഗിക്കാനും ലക്ഷ്യമിടുന്ന ഇന്ത്യ എഐ മിഷന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നല്‍കി. പദ്ധതിക്കായി അഞ്ച് വർഷത്തേക്ക് 10,371.92 കോടി രൂപ അനുവദിച്ചു. നിർമിത ബുദ്ധി മേഖലയില്‍ നൂതനമായ മുന്നേറ്റമാണ് ഇതുവഴി ലക്ഷ്യം വഹിക്കുന്നത്.

ഡിജിറ്റല്‍ ഇന്ത്യ കോർപ്പറേഷന്റെ (ഡിഐസി) ഇന്ത്യഎഐ ഇൻഡിപെൻഡൻ്റ് ബിസിനസ് ഡിവിഷൻ ആണ് ദൗത്യം നടപ്പാക്കുന്നത്. നിർമിതബുദ്ധി നിർമ്മാണ പ്രവർത്തനങ്ങള്‍ വിപുലീകരിക്കുക, ഇന്ത്യക്കായി നിർമിത ബുദ്ധി പ്രവർത്തിപ്പിക്കുക, ഡാറ്റയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, തദ്ദേശീയ എഐ സംവിധാനം വികസിപ്പിക്കുക, സ്റ്റാർട്ടപ്പുകള്‍ക്ക് ധനസഹായം തുടങ്ങിയവയാണ് ലക്ഷ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിർമിതബുദ്ധിയില്‍ അധിഷ്ഠിതമായ സ്റ്റാർ‌ട്ടപ്പുകളെ കൂടുിതല്‍ ഗവേഷണങ്ങള്‍ക്കായി പ്രോത്സാഹിപ്പിക്കും. ഇതിനായി നിർമിതബുദ്ധി മാർക്കറ്റ് പ്ലേസ് രൂപകല്‍പന ചെയ്യും. ഇന്ത്യ എഐ ഇന്നൊവേഷൻ സെന്റർ സ്ഥാപിക്കും. എഐ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള തടസങ്ങള്‍ ലഘൂകരിക്കാൻ ഇന്ത്യ എഐ ഫ്യൂച്ചർ സ്കില്‍‌ രൂപീകരിക്കും. സുരക്ഷ എഐ ഉറപ്പാക്കാനുള്ള നിർദ്ദേശങ്ങള്‍ നല്‍കും തുടങ്ങി വിവിധ ഘടകങ്ങള്‍ പദ്ധതിയുടെ ഭാഗമാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക