കണ്ണൂർ: മോദി സർക്കാരിന്റെ ഭാരത് അരിക്ക് സംസ്ഥാനത്ത് വൻ സ്വീകരണം. ഇന്നലെ കല്യാശ്ശേരി പഞ്ചായത്തിലെ അഞ്ചാം പീടികയില്‍ അരിയെത്തിച്ചിരുന്നു. വെറും ഒന്നര മണിക്കൂറിനുള്ളില്‍ 100 ക്വിന്റല്‍ അരിയാണ് വിറ്റുപോയത്.

ബി ജെ പിയുടെ പ്രാദേശിക പ്രവർത്തകരായ സി വി സുമേഷ്, പി ആർ രാജൻ, റജീവ് കല്യാശ്ശേരി, അരുണ്‍ കൈതപ്രം, പ്രകാശൻ കീച്ചേരി, സത്യൻ കരിക്കിൻ, ഒ പി രതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വില്‍പന നടത്തിയത്. ആയിരത്തോളം പേരാണ് അരി വാങ്ങാനെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസം ആലപ്പുഴയിലെ മാരൻകുളങ്ങരയിലും ഭാരത് അരി എത്തിച്ചിരുന്നു. വിവരമറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടി. ഒടുവില്‍ ടോക്കണ്‍ അടിസ്ഥാനത്തില്‍ ആയിരം പേർക്ക് വിതരണം ചെയ്തിരുന്നു. കിലോയ്ക്ക് 29 രൂപയാണ് വില. 10 കിലോ പാക്കറ്റാണ് ഇവർ വാങ്ങിയത്. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കൂടുതലിടങ്ങളില്‍ ഭാരത് അരി എത്തിച്ചേക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക