ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയില്‍ പാർട്ടിക്ക് തിരിച്ചടിയുണ്ടാകുമെന്ന് ബി.ജെ.പി വിലയിരുത്തല്‍. രാജസ്ഥാനിലും ഹരിയാനയിലും വിജയം ആവർത്തിക്കാനാകില്ല. പല സീറ്റുകളിലും സ്ഥാനാർഥി നിർണയം പാളി. ഹരിയാന, രാജസ്ഥാൻ, ബിഹാർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ മത്സരം കടുപ്പമാകുമെന്നാണ് ബി.ജെ.പിയുടെ ആഭ്യന്തര സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ തൊഴിലില്ലായ്മ രൂക്ഷമാണെന്നും അയോധ്യയിലെ രാമക്ഷേത്ര അജണ്ടകള്‍ തെരഞ്ഞെടുപ്പില്‍ ജനങ്ങളെ സ്വാധീനിക്കില്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സി.എസ്.ഡി.എസ് ലോക് നീതി നടത്തിയ പ്രീ-പോള്‍ സർവേ ഫലം ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യ മതേതരത്വ രാജ്യമായി നിലനില്‍ക്കണമെന്നാണ് സർവേയില്‍ പങ്കെടുത്ത 79 ശതമാനം പേരും പ്രതികരിച്ചത്.19 സംസ്ഥാനങ്ങളില്‍ 100 പാർലമെന്ററി നിയോജക മണ്ഡലങ്ങളിലാണ് സർവേ നടന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ഇന്ത്യയിലെ വോട്ടർമാരുടെ പ്രധാന ആശങ്കകള്‍ വിലക്കയറ്റവും തൊഴിലില്ലായ്മയും അഴിമതിയുമാണെന്ന് സി.എസ്.ഡി.എസ് സർവേ ഫലം വ്യക്തമാക്കുന്നു. ഇന്ത്യയില്‍ തൊഴിലില്ലായ്മയുണ്ടെന്ന് അഭിപ്രായപ്പെടുന്നത് 62ശതമാനമാണ്. പണപ്പെരുപ്പം വർധിച്ചുവെന്ന് 26 ശതമാനം അഭിപ്രായപ്പെടുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടയില്‍ അഴിമതിയില്‍ വർധനയുണ്ടായെന്ന് 55ശതമാനം അഭിപ്രായപ്പെടുന്നു. ജീവിതനിലവാരം വർധിച്ചുവെന്ന് 48 ശതമാനം പറയുമ്ബോള്‍ 35% തകർച്ച നേരിട്ടുവെന്ന് അഭിപ്രായപ്പെടുന്നു.

രാമക്ഷേത്ര നിർമാണം ഹിന്ദുക്കളുടെ ഏകീകരണത്തിന് സഹായിച്ചുവെന്ന് 48ശതമാനം അഭിപ്രായപ്പെടുമ്ബോഴും ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്ന് അഭിപ്രായപ്പെടുന്നവരാണ് ഭൂരിപക്ഷം. സർവേയില്‍ ഇന്ത്യ ഹിന്ദുക്കള്‍ക്ക് മാത്രമാണോ എന്ന ചോദ്യത്തിന് അല്ല എന്ന് പ്രതികരിച്ചത് 79 ശതമാനമാണ്. അതില്‍ ഭൂരിഭാഗവും ഹിന്ദുമത വിശ്വാസികളും.

എല്ലാ മതങ്ങളും തുല്യരാണെന്ന അവരുടെ മറുപടി മതേതര ഇന്ത്യക്ക് ശക്തി പകരുന്നുണ്ട്.11 ശതമാനം ഹിന്ദുക്കള്‍ മാത്രമാണ് ഇന്ത്യ ഹിന്ദുക്കളുടെ രാഷ്ട്രമാണെന്ന് കരുതുന്നത്. 81ശതമാനം യുവാക്കളും മതപരമായ ബഹുസ്വരയില്‍ വിശ്വസിക്കുന്നവരാണ്. സർവേയില്‍ പങ്കെടുത്തവരില്‍ 83ശതമാനവും ഉന്നത വിദ്യാഭ്യാസം നേടിയവരാണ് എന്നുള്ളത് മതേതരത്വ ആശയങ്ങള്‍ക്ക് പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക