സ്വയം സന്യാസപരിവേഷം ചാർത്തുകയും ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും നിരവധി വഞ്ചനാക്കുറ്റങ്ങളിൽ അറസ്റ്റിലാകുകയും ചെയ്ത സന്തോഷ് മാധവൻ എന്ന സ്വാമി ചൈതന്യ അന്തരിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ശാരീരിക ആസ്വാസ്ഥ്യങ്ങളെ തുടർന്ന് ഇന്നലെയാണ് ഇയാളെ അഡ്മിറ്റ് ചെയ്തത്. ഹൃദയാഘാതം ആണ് മരണകാരണം. ഇന്ന് പതിനൊന്ന് മണിക്കാണ് മരണം സംഭവിച്ചത്

സെറാഫിൻ എഡ്വിൻ എന്ന പ്രവാസി വനിതയിൽ നിന്ന്40 ലക്ഷം രൂപ തട്ടിച്ച് സംഭവത്തിലാണ് ഇയാൾ ആദ്യമായി അറസ്റ്റിൽ ആയത്. പിന്നീട് നിരവധി തട്ടിപ്പ് കേസുകളും പീഡനക്കേസുകളും ഇയാൾക്കെതിരെ ഉയർന്നു. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ പീഡിപ്പിച്ചു എന്നതിനും അമൃതചൈതന്യയുടെ പേരിൽ കേസുണ്ട്. ഈയാളുടഞ ഫ്ലാറ്റ് പരിശോധിച്ചപ്പോൾ കടുവത്തോൽ ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ വനസം‌രക്ഷണ നിയമപ്രകാരവും കേസെടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തിൽ കോടികളുടെ വസ്തു ഇടപാടാണ് ഇയാൾ നടത്തിയത്. ഇയാളുമായി ബന്ധപ്പെട്ട് വസ്തു ഇടപാട് നടത്തി എന്ന പേരിൽ പ്രശസ്ത സിനിമാതാരം കുഞ്ചാക്കോ ബോബനും ഒരു ഘട്ടത്തിൽ അന്വേഷണ പരിധിയിൽ വന്നിരുന്നു. നിരവധി ഉന്നത രാഷ്ട്രീയ ബന്ധങ്ങളും ഇയാൾക്ക് ഉണ്ടായിരുന്നതായി ആരോപണങ്ങൾ ഉയർന്നിരുന്നു. ഒരുകാലത്ത് കേരളത്തിൽ കോളിളക്കം ഉണ്ടാക്കിയ വിവാദങ്ങളിലെ പ്രധാന കഥാപാത്രം ആയിരുന്നു സന്തോഷ് മാധവൻ.

കട്ടപ്പനയിലെ ദരിദ്രകുടുംബത്തിലായിരുന്നു സന്തോഷിന്റെ ജനനം. കട്ടപ്പന ഇരുപതേക്കറിൽ പാറായിച്ചിറയിൽ മാധവന്റെയും തങ്കമ്മയുടെയും മകനായ സന്തോഷ്‌ കട്ടപ്പന ഗവൺമെന്റ്‌ ഹൈസ്‌ക്കൂളിൽ നിന്നും പത്താം ക്ലാസ്‌ പാസ്സായ വീട്ടിൽ നിന്നു ഇറങ്ങിപ്പുറപ്പെട്ടു. എറണാകുളത്തെ മരട്‌ തുരുത്തി ക്ഷേത്രത്തിൽ ശാന്തിക്കാരനായി. ഇത് ജീവിതത്തിൽ വഴിത്തിരിവായി. പിന്നീടാണ് ഇയാൾ സ്വയം പ്രഖ്യാപിത ആൾദൈവമായി മാറിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക