മലയാളികള്‍ക്ക് എന്നും ഏറെയിഷ്ടമുള്ള താരമാണ് ശോഭന.സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്ന താരം നൃത്തത്തിലാണ് കൂടുതല്‍ ശ്രദ്ധ കൊടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോഴിതാ സ്വന്തമായി കാര്‍ വാങ്ങിയ സന്തോഷം പങ്കിടുകയാണ്. ഇതുവരെ മറ്റുള്ളവരുടെ കാര്‍ കടം വാങ്ങിയും ഓട്ടോറിക്ഷയെ ആശ്രയിച്ചുമാണ് യാത്ര ചെയ്തിരുന്നതെന്നു വിഡിയോയില്‍ താരം പറയുന്നു.

കാര്‍ ഓടിച്ചു കൊണ്ടുള്ള വീഡിയോയാണ് താരം പങ്കിട്ടിരിക്കുന്നത്. ഹോണടിച്ചും സംഗീതം ആസ്വദിച്ചും ഡ്രൈവ് ചെയ്യുന്ന നടിയുടെ വീഡിയോ സോഷ്യല്‍മീഡയയുടെ മനംകവരുകയാണ്.നടിയുടെ രാഷ്ട്രീയ പ്രവേശനം കേരളത്തില്‍ ചര്‍ച്ചയായിരിക്കെയാണ് പുതിയ വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക