എറണാകുളം: കൊച്ചി കത്രിക്കക്കടവില്‍ ഹോംസ്‌റ്റേയുടെ മറവില്‍ പെണ്‍വാണിഭം നടത്തിയ യുവാക്കല്‍ അറസ്റ്റില്‍. ശ്രീകാര്യം സ്വദേശി സജിമോൻ, മലപ്പുറം സ്വദേശി ഷിജില്‍, പാലക്കാട് സ്വദേശി നിഷാദ്, പൊന്നാനി സ്വദേശി ഫൈസല്‍ ഹമീദ്, കണ്ണൂർ സ്വദേശി നൗഫല്‍ ഖാൻ, പത്തനംതിട്ട സ്വദേശി വിനീത്, പത്തനാപുരം സ്വദേശി വിനു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ സമൂഹമാദ്ധ്യമങ്ങള്‍ വഴിയോ അല്ലാതെയോ പരിചയം സ്ഥാപിച്ച്‌ ജോലി വാഗ്ദാനം നല്‍കിയാണ് ഇവർ പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ച്‌ പെണ്‍വാണിഭം നടത്തിയിരുന്നത്. എറണാകുളത്തെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന ഗുണ്ടാ സംഘങ്ങള്‍ പെണ്‍വാണിഭം നടത്തുണ്ടെന്ന രഹസ്യ വിവരം പോലീസിന് കിട്ടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക