തെക്ക് വടക്ക് വ്യത്യാസം ഇല്ലാതെ കേരളത്തിന്റെ മലയോര ഹൈറേഞ്ച് മേഖലകൾ ഇന്ന് നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് വന്യജീവികളെ കൊണ്ടുള്ള ശല്യം. വയനാട്ടിലും മൂന്നാറിലും കാട്ടാനയുടെ ആക്രമണത്തിൽ നിരവധി ജീവനുകൾ ആണ് പൊലിഞ്ഞത്. കാട്ടാന മാത്രമല്ല കാട്ടുപോത്തും കാട്ടുപന്നിയും എല്ലാം ആക്രമണം വഴിയും കൃഷിനാശം വരുത്തിയും മനുഷ്യന്റെ ജീവനും സ്വത്തിനും വലിയ ഭീഷണിയാണ് ഇപ്പോൾ ഉയർത്തുന്നത്.

മറ്റൊരു പ്രത്യേകത ജനസാന്ദ്രത കുറഞ്ഞ മേഖലകളിലും, വ്യാപകമായ കൃഷി ഉള്ള മേഖലകളിലും മാത്രം കണ്ടുവന്നിരുന്ന വന്യജീവികൾ ഇന്ന് ജനസാന്ദ്രത കൂടിയ നഗരപ്രദേശങ്ങളിൽ പോലും പ്രത്യക്ഷപ്പെട്ടു തുടങ്ങി എന്നതാണ്. കോഴിക്കോടും വയനാട്ടിലും കാട്ടുപന്നിക്കൂട്ടം കടകളിലേക്ക് ഇരച്ചു കയറുന്ന വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. സമാനമായി പാലായിൽ കണ്ട ഒരു കാഴ്ചയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാലായിലൂടെ രാത്രി വാഹനത്തിൽ യാത്ര ചെയ്തിരുന്നവർ പകർത്തിയതാണ് ദൃശ്യങ്ങൾ. പാലാ ടൗണിന്റെ ഹൃദയഭാഗത്ത് ഒരു കാട്ടുപന്നി കൂട്ടത്തെ കണ്ടതാണ് വീഡിയോയിൽ ഉള്ളത്. ഒന്നും രണ്ടുമല്ല നാല് കാട്ടുപന്നികളാണ് രാത്രി നഗര ഹൃദയത്തിലൂടെ വിലസിയത്. ദൃശ്യങ്ങൾ ചുവടെ കാണാം.

ദൃശ്യങ്ങൾ പകർത്തിയത് ആരാണെന്ന് എന്നാണ് സംഭവം എന്നോ വ്യക്തമല്ല. പാലായിലെ കുരിശുപള്ളി അടക്കം വലിയ ദൃശ്യകളിൽ കാണാവുന്നതാണ്. പാലാ മെയിൻ റോഡിൽ തന്നെയാണ്. ഏതായാലും സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറൽ ആവുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക