സ്കൂള്‍ കുട്ടികള്‍ സംഭാവന നല്കുന്നവരുടെ കാലുകളില്‍ നക്കുകയും ഉമ്മവയ്ക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഒക്‌ലഹോമ സ്‌കൂളിലേതാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. കാല്‍വിരലുകളില്‍ പീനട്ട് ബട്ടർ തേച്ചശേഷമാണ് നക്കുകയും ഉമ്മവയ്ക്കുകയും ചെയ്യുന്നത്.ഇരിക്കുന്ന കുട്ടികള്‍ക്ക് അഭിമുഖമായി കിടന്നുകാെണ്ടാണ് കാലുകള്‍ നക്കുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 29 ന് സ്കൂള്‍ അസംബ്ളിക്കിടെയാണ് വീഡിയോ ഷൂട്ടുചെയ്തതെന്നാണ് റിപ്പോർട്ടുകള്‍. സ്കൂളില്‍ നടന്ന ഒരു ധനസമാഹരണ യജ്ഞത്തിന്റെ ഭാഗമായിരുന്നുവത്രേ ഇത്. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികളാണ് ‘ടോ സക്കിംഗ് ടൂർണമെന്റ്’ എന്ന് പേരിട്ട യജ്ഞത്തില്‍ പങ്കെടുത്തത്. ഇതിലൂടെ വൻ തുകയാണ് സ്കൂളിന് ലഭിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുട്ടികള്‍ സ്വമനസോടെയാണ് ഇതില്‍ പങ്കെടുത്തതെന്നും ആരെയും നിർബന്ധിച്ചിട്ടില്ലെന്നുമാണ് സ്കൂള്‍ അധികൃതർ വ്യക്തമാക്കുന്നത്. ദൃശ്യങ്ങള്‍ ആർക്കെങ്കിലും വെറുപ്പുളവാക്കിയിട്ടുണ്ടെങ്കില്‍ അതില്‍ ക്ഷമ ചോദിക്കുന്നു എന്നും സ്കൂള്‍ അധികൃതർ അറിയിച്ചിട്ടുണ്ട്. നല്ലൊരു ലക്ഷ്യത്തിനുവേണ്ടിയായിരുന്നു ഇങ്ങനെ ചെയ്തതെന്നും അധികൃതർ വ്യക്തമാക്കി.

എന്നാല്‍ ഇത്തരത്തിലുളള പ്രവൃത്തികള്‍ ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്നാണ് വീഡിയോ കണ്ട ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. ഇതിന് പിന്നില്‍ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും അവർ ആവശ്യപ്പെടുന്നു. സംഭവത്തെക്കുറിച്ച്‌ അധികൃതർ അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക