ഐ.ടി, വ്യവസായ പാർക്കുകളില്‍ മദ്യശാലകള്‍ വൈകാതെ തുറക്കും. ഇതിനുള്ള ചട്ടഭേദഗതികള്‍ക്ക് നിയമസഭാ സബ്ജക്‌ട് കമ്മിറ്റി പ്രതിപക്ഷ അംഗങ്ങളുടെ വിയോജനത്തോടെ അംഗീകാരം നല്‍കി. സർക്കാരിന്റെ പരിശോധനയ്ക്ക് ശേഷം ഇത് ഉത്തരവായി ഇറങ്ങും.

ഐ.ടി പാർക്കുകളില്‍ മദ്യവില്പനയ്ക്ക് അനുമതി നല്‍കാൻ കഴിഞ്ഞ സർക്കാരാണ് തീരുമാനമെടുത്തത്. പിന്നീട് ലൈസൻസ് പരിധിയില്‍ വ്യവസായ പാർക്കുകളെ കൂടി ഉള്‍പ്പെടുത്തി. ക്ലബ്ബുകള്‍ക്കുള്ള ലൈസൻസാവും ഇവിടെയും നല്‍കുക. ഫീസ് 20 ലക്ഷം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബിയറും വൈനും വിദേശമദ്യവും വിളമ്ബാം.

വിദേശമദ്യ ചില്ലറവില്പന ശാലകള്‍ക്കും ബാറുകള്‍ക്കും നിശ്ചയിച്ചിട്ടുള്ള ദൂരപരിധി ഇവയ്ക്ക് ബാധകമല്ല. ഒരു പാർക്കിന് ഒരു മദ്യവില്പന കേന്ദ്രം എന്ന നിലയ്ക്കാണ് നേരത്തെ ആലോചനകള്‍ നടന്നതെങ്കിലും ആവശ്യപ്പെടുന്ന വ്യവസായ സ്ഥാപനത്തിന് ലൈസൻസ് അനുവദിക്കുന്ന തരത്തിലാവും വിജ്ഞാപനം വരിക. ഇങ്ങനെ സ്ഥാപനങ്ങള്‍ക്ക് നേരിട്ട് ലൈസൻസ് കൊടുത്താല്‍ നിയന്ത്രണമില്ലാതാവും എന്നതിലാണ് പ്രതിപക്ഷത്തിന്റെ വിയോജിപ്പ്.

അനുമതി ആർക്കൊക്കെ?

വ്യവസായ വകുപ്പിന് കീഴില്‍ 40 പാർക്കുണ്ട്. സിഡ്‌കോ, കെ.എസ്.ഐ.ഡി.സി എന്നിവയ്ക്ക് കീഴിലും പാർക്കുണ്ട്. 24 സ്വകാര്യ വ്യവസായ പാർക്കുകള്‍ക്കും അനുമതി

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക