മദ്യലഹരിയില്‍ സ്‌കൂളിലെത്തിയ അധ്യാപകനെ സസ്‌പെന്റ് ചെയ്ത് അധികൃതര്‍. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. രാജേന്ദ്ര നേതം എന്ന അധ്യാപകനെയാണ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പരാതിയില്‍ സസ്പെന്‍ഡ് ചെയ്തത്.

കഴിഞ്ഞദിവസം എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു ഇയാള്‍ സ്‌കൂളില്‍ എത്തിയത്. രാജേന്ദ്ര ബോധമില്ലാതെ സ്‌കൂള്‍ പരിസരത്ത് ഇരിക്കുന്നത് വിദ്യാര്‍ഥികളിലൊരാള്‍ മൊബൈലില്‍ പകര്‍ത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ വീഡിയോ പുറത്തു വന്നതിന് പിന്നാലെയാണ് അധ്യാപകനെ സസ്‌പെന്റ് ചെയ്തത്. അമിത മദ്യലഹരിയിലാണ് അധ്യാപകന്‍ സ്‌കൂളിലെത്തിയതെന്ന് വീഡിയോയില്‍ വ്യക്തമാണ്. വീഡിയോ ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക