ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കമായി.തികച്ചും നാടകീയമായിരുന്നു നയപ്രഖ്യാപനം. പ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ച്‌ മിനിട്ടുകള്‍ക്കുള്ളില്‍ ഗവർണർ നിമയസഭ വിടുകയായിരുന്നു.

രാവിലെ ഒൻപതുമണിക്ക് സഭയിലെത്തിയ ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ.എന്‍.ഷംസീറും ചേർന്നാണ് സ്വീകരിച്ചത്. സ്വീകരണ സമയത്ത് ഗവർണർ മുഖ്യമന്ത്രിക്ക് കൈ കൊടുത്തില്ല. മുഖ്യമന്ത്രി നല്‍കിയ പൂച്ചെണ്ട് സഹായിക്ക് നല്‍കി ആരെയും ശ്രദ്ധിക്കാതെ തിടുക്കത്തില്‍ ഗവർണർ സഭയ്ക്കുള്ളിലേക്ക് നടക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ മുഖത്ത് നാേക്കാനാേ ചിരിക്കാനോ പോലും ഗവർണർ ശ്രമിച്ചതുമില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്പീക്കറുടെ ഡയസിലെത്തിയ ഗവർണർ ദേശീയ ഗാനം കേട്ടതിന് പിന്നാലെ ഗൗരവഭാവത്തില്‍ തന്നെ ആമുഖമായി കുറച്ച്‌ വാചകങ്ങള്‍ പറഞ്ഞശേഷം താന്‍ അവസാന ഖണ്ഡിക വായിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു. അവസാന ഖണ്ഡിക വായിച്ച ഉടന്‍ തന്നെ ഗവര്‍ണര്‍ നിയമസഭ വിട്ടിറങ്ങുകയും ചെയ്തു. ഇതോടെ സഭയുടെ ഇന്നത്തെ നടപടികള്‍ അവസാനിച്ചു. നിയമസഭാ മന്ദിരത്തില്‍ നിന്ന് പുറത്തിറങ്ങിയ ഗവർണർ മാദ്ധ്യമങ്ങളോട് പ്രതികരിക്കാനും തയ്യാറായില്ല.

നയപ്രഖ്യാപനത്തിലെ കേന്ദ്ര വിരുദ്ധ പരാമർശങ്ങള്‍ ഗവർണർ വായിക്കുമോ, വിട്ടുകളയുമോ എന്നത് സംബന്ധിച്ച്‌ കടുത്ത ആശങ്കയുണ്ടായിരുന്നു. മൂന്നാഴ്ച മുമ്ബ് രാജ്ഭവനില്‍ പുതിയ രണ്ട് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ വേദിയില്‍ ഇരുവരും പരസ്പരം നോക്കാതെയും മിണ്ടാതെയും, മുഖം വീർപ്പിച്ചിരുന്നത് വാർത്തയായിരുന്നു. ഇന്ന് നിയമസഭയിലും ഏറക്കുറെ ഇതിന് സമാനമായ രംഗങ്ങളാണ് അരങ്ങേറിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക