കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ, പ്രണവ് മോഹൻലാല്‍ അഭിനയിച്ച വീനിത് ശ്രീനിവാസന്റെ പാട്ടാണ് ഇപ്പോള്‍ ട്രെൻഡ്. ഗസല്‍-ക്ലാസിക്-വിന്റേജ് മൂഡ് പിടിച്ച്‌ പ്രേക്ഷകരിലേക്കെത്തിയ ‘വർഷങ്ങള്‍ക്ക് ശേഷം’ സിനിമയിലെ ഗാനം യൂട്യൂബില്‍ ട്രൻഡിങ്ങില്‍ രണ്ടാം സ്ഥാനത്താണ്. വീഡിയോ അതിവേഗം റീച്ചാകുന്നതിനോടൊപ്പം സെറ്റിലെ രസകരമായ നിമിഷങ്ങളും പങ്കുവെയ്ക്കുകയാണ് വിനീത് ശ്രീനിവാസൻ.

ഫ്രെയ്മില്‍ പ്രണവാണ് അഭിനയിക്കുന്നതെങ്കില്‍ ക്യാമറയ്ക്ക് പിന്നിലുള്ള വിനീതിന്റെ അഭിനയം വീഡിയോയിലൂടെ കാണാം. സിനിമയുടെ ക്രൂവും വീഡിയോയില്‍ പാടുന്നതും ആസ്വദിക്കുന്നതും ആർട്ടിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നതുമൊക്കെയാണ് മേക്കിങ് വീഡിയോയുടെ ഹൈലൈറ്റ്. കഴിഞ്ഞ ദിവസമാണ് ”മധുപകരൂ താരകെ…” എന്ന് ഗാനം റിലീസ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അമൃത് രാംനാഥിന്റെ സംഗീത സംവിധാനത്തിലൊരുങ്ങിയ ഗാനം പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. വിനീത് തന്നെയാണ് പാട്ടിന്റെ വരികളെഴുതിയിരിക്കുന്നതും. പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം രണ്ട് കാലഘട്ടത്തെ കഥയാണ് പറയുന്നതെന്നാണ് ടീസർ നല്‍കുന്ന സൂചന. ഏപ്രില്‍ 11ന് ചിത്രം തിയേറ്ററുകളിലെത്തും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക