സർവീസ് ഫീസ് സംബന്ധിച്ച തർക്കത്തില്‍ ഭാരത് മാട്രിമോണി അടക്കമുള്ള പ്രമുഖ മാട്രിമോണി ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍. ഇന്ത്യയിലെ 10 കമ്ബനികളുടെ ആപ്പുകളാണ് ഗൂഗിള്‍ വെള്ളിയാഴ്ച നീക്കം ചെയ്തത്. ഇൻ-ആപ്പ് പേയ്‌മെൻ്റുകള്‍ക്ക് 11% മുതല്‍ 26% വരെ ഫീസ് ചുമത്തുന്നതില്‍ നിന്ന് ഗൂഗിളിനെ തടയാൻ ചില ഇന്ത്യൻ സ്റ്റാർട്ടപ്പുകള്‍ നടത്തുന്ന ശ്രമങ്ങളെ കേന്ദ്രീകരിച്ചാണ് തർക്കം. സ്റ്റാർട്ടപ്പുകള്‍ക്ക് ഇളവ് നല്‍കരുതെന്ന സുപ്രീം കോടതി വിധിക്ക് ശേഷം ഫീസ് ഈടാക്കുന്നതിനോ ആപ്പുകള്‍ നീക്കം ചെയ്യുന്നതിനോ ഗൂഗിളിന് അനുമതി ലഭിച്ചിരുന്നു.

ഭാരത് മാട്രിമോണി, ക്രിസ്ത്യൻ മാട്രിമോണി, മുസ്ലീം മാട്രിമോണി, ജോഡി ആപ്പ് എന്നീ ആപ്പുകളാണ് പ്ലേസ്റ്റോറില്‍ നിന്ന് ഡിലീറ്റ് ചെയ്തത്. ഇന്ത്യൻ ഇൻ്റർനെറ്റ് ഉപഭോക്താക്കള്‍ക്ക് ഇതൊരു കനത്ത തിരിച്ചടിയായിരിക്കുമെന്ന് മാട്രിമോണിയല്‍ കമ്ബനി സ്ഥാപകൻ മുരുകവേല്‍ ജാനകിരാമൻ പ്രതികരിച്ചു. ‘ഞങ്ങളുടെ ആപ്പുകള്‍ ഓരോന്നായി ഇല്ലാതാക്കുന്നു. എല്ലാ മുൻനിര മാട്രിമോണി സേവനങ്ങളും ഇല്ലാതാക്കപ്പെടും എന്നാണ് ഇതിനർത്ഥം’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭാരത് മാട്രിമോണി പ്രവർത്തിപ്പിക്കുന്ന മാട്രിമോണി ഡോട്കോം, ജീവൻസതി പ്രവർത്തിപ്പിക്കുന്ന ഇൻഫോ എഡ്ജ് എന്നീ ആപ്പുകള്‍ക്ക് പ്ലേ സ്റ്റോർ നിയമങ്ങള്‍ ലംഘിച്ചതിന് ആല്‍ഫബെറ്റ് ഇങ്കിന്റെ യൂണിറ്റ് നോട്ടീസ് അയച്ചിരുന്നു. നീക്കം ചെയ്യലിന് ശേഷം മാട്രിമോണി ഡോട്കോമിന്റെ ഓഹരികള്‍ 2.7 ശതമാനവും ഇൻഫോ എഡ്ജിന്റെ 1.5 ശതമാനവുമായി ഇടിഞ്ഞു. ഗൂഗിള്‍ പ്ലേയില്‍ നിന്ന് ലഭിച്ച മൂല്യത്തിന് ചില ഇന്ത്യൻ കമ്ബനികള്‍ പണം നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ഗൂഗിള്‍ ചൂണ്ടിക്കാട്ടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക