
പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം യുവതി പൊലീസില്‍ കീഴടങ്ങി. നിരന്തരം വഴക്കുകള്‍ പതിവായതോടെ ആയിരുന്നു കൊലപാതകം. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ ആണ് സംഭവം. സംഘതി പോള്‍ എന്ന മുപ്പത്തിരണ്ടുകാരിയാണ് സാര്‍ത്ഥക് ദാസ് എന്ന മുപ്പതുകാരനെ കുത്തി കൊന്നത്. വിവാഹമോചിതയായ യുവതിയും കുഞ്ഞും യുവാവിനൊപ്പം മധുബനി റോഡിലെ ഒരു ഫ്‌ളാറ്റിലായിരുന്നു താമസം.
സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാവുകയും ഒന്നിച്ച് താമസിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഫോട്ടോഗ്രാഫറായ സാര്‍ത്ഥക്കിന്റെ അമിത മദ്യപാനത്തെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം സ്ഥിരമായിരുന്നു. സംഭവദിവസവും മദ്യപിച്ചെത്തിയ സാര്‍ത്ഥക്കും യുവതിയും തമ്മില്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും പിന്നീടത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.