വീണ്ടും അമളി പിണഞ്ഞ് കോണ്‍ഗ്രസിന്റെ സമരാഗ്നി വേദി. ഇത്തവണ തെറ്റിച്ചതാകട്ടെ ദേശീയ ഗാനവും. സമരാഗ്നിയുടെ സമാപന വേദിയിലാണ് ദേശീയ ഗാനം കോണ്‍ഗ്രസ് നേതാവ് പാലോട് രവി തെറ്റിച്ച്‌ പാടിയത്. എഐസിസി ജനറല്‍ സെക്രട്ടറി സച്ചിൻ പൈലറ്റ് അടക്കമുള്ള നേതാക്കള്‍ വേദിയിലുള്ളപ്പോഴാണ് ദേശീയ ഗാനം തെറ്റായി പാടിയത്.

ദേശീയ ഗാനം ആലപിക്കാനായി മൈക്കിന് മുന്നില്‍ എത്തിയ പാലോട് രവി, ജനങ്ങളോട് എഴുന്നേല്‍ക്കാൻ ആവശ്യപ്പെടുന്നു. പിന്നാലെ തന്നെ ഗാനം ആലപിക്കാനും ആരംഭിച്ചു. “ജനഗണ മംഗള ദായേ..” എന്ന് പാടിയതും അടുത്ത് നിന്നിരുന്ന ടി.സിദ്ദിഖ് പാലോട് രവിയെ തട്ടിമാറ്റി മൈക്ക് പൊത്തി. “സിഡി ഇരിപ്പുണ്ട്, അത് ഇടാം” എന്നും സിദ്ദിഖ് വേദിയില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദേശീയ ഗാനം തെറ്റിച്ച്‌ പാടിയ പാലോട് രവിയെ നോക്കി കൊടിക്കുന്നില്‍ സുരേഷ് എംപി പൊട്ടിച്ചിരിക്കുന്നതും പുറത്തു വന്ന വീഡിയോയില്‍ കാണാം. ദേശീയ ഗാനം പോലും പാടാൻ അറിയാത്ത കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച്‌ സമൂഹമാദ്ധ്യമങ്ങളില്‍ ട്രോളുകളും വന്നു തുടങ്ങി. കഴിഞ്ഞ ദിവസം കെ.സുധാകരന് പകരം ബിജെപി അദ്ധ്യക്ഷൻ കെ.സുരേന്ദ്രന് സമരാഗ്നിയുടെ വേദിയില്‍ വച്ച്‌ ആന്റോ ആന്റണി എംപി സ്വാഗതം നേർന്നതും വലിയ ചർച്ചയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക